സ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഒരു പവന് 44,000 രൂപ

Photo : Canva
കേരളത്തില്‍ വീണ്ടും സ്വര്‍ണവില കയറ്റത്തിലേക്ക്. വലിയൊരു ഇറക്കത്തിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി മാത്രം ഉയര്‍ന്നത് പവന് 640 രൂപയാണ്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണവില 44,000 ലേക്കെത്തി.
വിപണി വില
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 20 രൂപ ഉയര്‍ന്നു. ഇന്നലെ 60 രൂപയാണ് ഉയര്‍ന്നത്. 5500 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്റെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വിലയും ഉയര്‍ന്നു. 15 രൂപ ഉയര്‍ന്ന്‌വില 4565 രൂപയായി.
സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്ന് 76 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി വില 90 രൂപയാണ്
മറ്റു വിപണികള്‍
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും (MCX) ഇന്ന് സ്വര്‍ണം, വെളളി വിലകള്‍ താണു. സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍, 275 രൂപ അല്ലെങ്കില്‍ 0.46 ശതമാനം കുറഞ്ഞതിന് ശേഷം, എംസിഎക്‌സില്‍ 10 ഗ്രാമിന് 59,490 രൂപയായി. വെള്ളി ഫ്യൂച്ചറുകള്‍ 0.21 ശതമാനം ഇടിവോടെ 146 രൂപ രേഖപ്പെടുത്തി, എംസിഎക്സില്‍ വെള്ളി കിലോയ്ക്ക് 70,093 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഇന്നു രാവിലെ 1992-1994 ഡോളറില്‍ വ്യാപാരം നടക്കുന്നു. വെള്ളി 23 ഡോളറിനു മുകളില്‍ കയറി.