വീണ്ടും 42,000 രൂപ കടന്ന് ഒരു പവന്‍ സ്വര്‍ണവില
കേരളത്തില്‍ ഇന്നലെ കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു.
ഇതോടെ 42000 ത്തിന് മുകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 42,080 രൂപയാണ്.
ഒരു ഗ്രാം
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5260 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് ഉയര്ന്നു. 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4335 രൂപയാണ്.
കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
അവസാന അഞ്ച് ദിവസങ്ങളിലെ സ്വർണ വില
ഫെബ്രുവരി 5 - 41,920 രൂപ
ഫെബ്രുവരി 6 - 42,120 രൂപ
ഫെബ്രുവരി 7 - 42,200 രൂപ
ഫെബ്രുവരി 8 - 42,200 രൂപ
ഫെബ്രുവരി 9 - 42,320 രൂപ
ഫെബ്രുവരി 10 - 41,920 രൂപ
ഫെബ്രുവരി 11 - 42,080 രൂപ