ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നും ഉയര്‍ന്ന് സ്വര്‍ണം
ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി, ഒരു പവന്‍ സ്വര്‍ണത്തിന് 41,160 രൂപയായി. രു ഗ്രാമിന് 5145 രൂപയും. ഇന്നലെ 41,080 രൂപയായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ ഒന്നരമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1814 ഡോളറിലാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഫെബ്രുവരി രണ്ടിന് ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് അന്ന് 42,880 രൂപയായിരുന്നു വില.
ഇന്നലെ ഏറ്റവും കുറഞ്ഞവില
ഇന്നലെ (ഫെബ്രുവരി 27ന്) ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു സ്വര്‍ണത്തിന്. പവന് ഇന്നലെ 120 രൂപ കുറഞ്ഞ് 41,080 രൂപയായിരുന്നു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5135 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ജനുവരിയില്‍ പവന് 1,520 രൂപ വര്‍ധിച്ചിരുന്നു. ഡിസംബറിലും വില വര്‍ധിച്ചിരുന്നു. ജനുവരി 26ന് 42,480 രൂപയായിരുന്നു നിരക്ക്. ഇത്തരത്തില്‍ നോക്കിയാല്‍ ഫെബ്രുവരിയിലെ നിരക്ക് കുറഞ്ഞതായി കാണാം.
ഈ മാസത്തെ സ്വര്‍ണവില (ഒരു പവന്‍) ഒറ്റ നോട്ടത്തില്‍
ഫെബ്രുവരി 1 - 42,400 രൂപ
ഫെബ്രുവരി 2 - 42,880 രൂപ
ഫെബ്രുവരി 3 - 42,480 രൂപ
ഫെബ്രുവരി 4 - 41,920 രൂപ
ഫെബ്രുവരി 5 - 41,920 രൂപ
ഫെബ്രുവരി 6 - 42,120 രൂപ
ഫെബ്രുവരി 7 - 42,200 രൂപ
ഫെബ്രുവരി 8 - 42,200 രൂപ
ഫെബ്രുവരി 9 - 42,320 രൂപ
ഫെബ്രുവരി 10 - 41,920 രൂപ
ഫെബ്രുവരി 11 - 42,080 രൂപ
ഫെബ്രുവരി 12 - 42,080 രൂപ
ഫെബ്രുവരി 13 - 42,000 രൂപ
ഫെബ്രുവരി 14 - 41,920 രൂപ
ഫെബ്രുവരി 15 - 41,920 രൂപ
ഫെബ്രുവരി 16 - 41,600 രൂപ
ഫെബ്രുവരി 17 - 41,440 രൂപ
ഫെബ്രുവരി 18 - 41,760 രൂപ
ഫെബ്രുവരി 19 - 41,760 രൂപ
ഫെബ്രുവരി 20 - 41,680 രൂപ
ഫെബ്രുവരി 21 - 41,600 രൂപ
ഫെബ്രുവരി 22 - 41,600 രൂപ
ഫെബ്രുവരി 23 - 41,440 രൂപ
ഫെബ്രുവരി 24 - 41,360 രൂപ
ഫെബ്രുവരി 25- 41,200 രൂപ
ഫെബ്രുവരി 26- 41,200 രൂപ
ഫെബ്രുവരി 27- 41,080 രൂപ
ഫെബ്രുവരി 28- 41,160 രൂപ