വലിയ ഇറക്കത്തില്‍ നിന്നും കയറി സ്വര്‍ണവില

ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. രാജ്യാന്തര വിലയുടെ വ്യത്യാസങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. എന്നാല്‍ ഇന്ന് 480 രൂപ ഉയര്‍ന്നു. വിപണിയില്‍ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 43,840 രൂപയാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 60 രൂപ ഉയര്‍ന്നു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. 5480 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 50 രൂപ ഉയര്‍ന്നു. വിപണി വില 4550 രൂപയാണ്.

വെള്ളിവില ഇന്ന് ഒരു രൂപ ഉയര്‍ന്നു. സാധാരണ വെള്ളിക്ക് 75 രൂപയും ഹോൾമാര്‍ക്ക് വെള്ളിയുടെ വില 90 രൂപയുമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it