വിലക്കുറവിന് ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില

രാജ്യാന്തര വിലയിൽ നേരിയ ഉയർച്ച
Gold jewellery
Image : Canva
Published on

മൂന്ന് ദിവസം തുടര്‍ച്ചയായ വിലക്കുറവ് നേരിട്ട സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് ഇന്ന് 46,400 രൂപയും ഗ്രാമിന് 5,800 രൂപയുമാണ് നിലവിലെ വില.

18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല, ഗ്രാമിന് 4,800 രൂപ. വെള്ളി വിലയും മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 78 രൂപ.

രാജ്യാന്തര വിപണി

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിച്ചു. ഇന്നലെ ഒരുവേള 2,062 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണ വില 2,043.42 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഔണ്‍സിന് 2,045.61 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

വില ഇനി കൂടുമോ?

ആഗോള ചലനങ്ങളുടെ ചുവടുപിടിച്ചു രാജ്യാന്തര സ്വര്‍ണവില വൈകാതെ 2,085-2,100 ഡോളറിലേക്ക് കയറിയേക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കേരളത്തിലും വില പുത്തന്‍ റെക്കോഡ് കുറിച്ചേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com