ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ഇടിഎഫിന് ഫയല്‍ ചെയ്ത് ഗോള്‍ഡ്മന്‍ സാക്‌സ്

ഗോള്‍ഡ്മന്‍ സാക്‌സ് ഗ്രൂപ്പിന്റെ അസറ്റ്-മാനേജ്‌മെന്റ് സബ്‌സിഡയറി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് (എസ്ഇസി) ഇത് സംബന്ധിച്ച് അപേക്ഷ നല്‍കി.
ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ഇടിഎഫിന് ഫയല്‍ ചെയ്ത് ഗോള്‍ഡ്മന്‍ സാക്‌സ്
Published on

ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട കമ്പനികളുടെ സെക്യൂരിറ്റികളെ കേന്ദ്രീകരിച്ചുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വാഗ്ദാനം ചെയ്യുന്നതിനായി ഗോള്‍ഡ്മന്‍ സാക്‌സ് ഗ്രൂപ്പിന്റെ അസറ്റ്-മാനേജ്‌മെന്റ് സബ്‌സിഡിയറി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് (എസ്ഇസി) അപേക്ഷ നല്‍കി.

ഗോള്‍ഡ്മന്‍ സാക്‌സ് ഇന്നൊവേറ്റ് ഡെഫിയും(ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ്) ബ്ലോക്ക്‌ചെയിന്‍ ഇക്വിറ്റി ഇടിഎഫുമായിരിക്കും ബ്ലോക്ക്‌ചെയിന്‍ സൂചികയും ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട ധനകാര്യവും നിരീക്ഷിക്കുകയെന്ന് ഫയലിംഗില്‍ വ്യക്തമാക്കുന്നു.

വിശദാംശങ്ങള്‍ അനുസരിച്ച്, ഫണ്ട് അതിന്റെ ആസ്തിയുടെ 80% എങ്കിലും സെക്യൂരിറ്റീസ് വായ്പയില്‍ നിന്നുള്ള കൊളാറ്ററല്‍ ഒഴികെയുള്ള സെക്യൂരിറ്റികള്‍, ഡിപോസിറ്ററി രസീതുകള്‍, സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കമ്പനികളുടെ ഓഹരികള്‍ എന്നിവയില്‍ നിക്ഷേപിക്കും.

ഫണ്ട് ട്രാക്കര്‍ ഡെഫി പള്‍സ് പറയുന്നതനുസരിച്ച് പിയര്‍-ടു-പിയര്‍ വായ്പ, കടം വാങ്ങല്‍, വ്യാപാരം എന്നിവ അനുവദിക്കുന്ന ആപ്ലിക്കേഷനുകളായ ഇവ മൊത്തം 64.5 ബില്യണ്‍ ഡോളര്‍ ഫണ്ടുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന് പറയുന്നു. ഈ ഇടിഎഫ് പെട്ടെന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ മറ്റൊരു മേഖലയായ ബ്ലോക്ക്‌ചെയ്‌നുകള്‍ പേയ്മെന്റുകള്‍ പോലുള്ള അപ്ലിക്കേഷനുകള്‍ക്കായി ഡിജിറ്റല്‍ ലെഡ്ജറുകള്‍ വികസിപ്പിക്കുന്ന ഏത് കമ്പനികളെയും ഉള്‍പ്പെടുത്തുമെന്നും ഇവര്‍ നിരീക്ഷിക്കുന്നു.

വരും മാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട സജീകരണങ്ങള്‍ തുടങ്ങിയേക്കും. ഫ്യൂച്ചേഴ്‌സ് ട്രെഡിംഗും ഈഥര്‍ ഇടപാടുകളും ആരംഭിച്ചേക്കും. എന്നാല്‍ നിലവില്‍ ഇത്തരത്തിലുള്ള ഇടിഎഫ് ആപ്ലിക്കേഷനുകള്‍ നിരവധി എസ്ഇസിയുടെ പരിഗണനയിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com