സജീവ നിക്ഷേപകരുടെ എണ്ണത്തില്‍ ഒന്നാമന്‍, ₹7,000 കോടിയുടെ ഐ.പി.ഒ ലക്ഷ്യവുമായി ബ്രോക്കിംഗ് ഭീമന്‍

ഐ.പി.ഒയ്ക്ക് ശേഷം 70,400 കോടി രൂപയാണ് ഗ്രോയുടെ വിപണി മൂല്യം കണക്കാക്കുന്നത്‌
IPO banner and cash
IPOcanva
Published on

ഓണ്‍ലൈന്‍ ബ്രോക്കിംഗ് സ്ഥാപനമായ ഗ്രോയുടെ ഐ.പി.ഒ നവംബര്‍ ആദ്യവാരം നടക്കും. 7,000 കോടി രൂപയാണ് ഗ്രോ ഐ.പി.ഒ വഴി സമാഹരിക്കുന്നത്. ഐ.പി.ഒയ്ക്ക് ശേഷം കമ്പനിയുടെ വിപണി മൂല്യം ഏകദേശം 70,400 കോടി രൂപ (8 ബില്യണ്‍ ഡോളര്‍) ആകുമെന്നാണ് കരുതുന്നത്.

1,060 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 5,940 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (OFS) ആണ് ഐ.പി.ഒയില്‍ ഉണ്ടാകുക.

ഒ.എഫ്.എസില്‍ നിലവിലുള്ള പ്രമോട്ടര്‍മാരാണ് ഓഹരികള്‍ വില്‍ക്കുക. രണ്ട് രൂപ മുഖവിലയുള്ള ഓഹരികളാണ് വിപണിയില്‍ ലിസ്റ്റ് ചെയ്യുക. ഐ.പി.ഒയുടെ ഇഷ്യു വിലയും മറ്റും ഒക്ടോബര്‍ അവസാനത്തോടെ പ്രഖ്യാപിക്കും.

1.26 കോടി സജീവ ഇടപാടുകാര്‍

സജീവ നിക്ഷേപകരുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കിംഗ് കമ്പനിയാണ് ഗ്രോ. 2025 ജൂണ്‍ 25 വരെയുള്ള കണക്കനുസരിച്ച് എന്‍.എസ്.ഇയില്‍ ഗ്രോയ്ക്ക് 1.26 കോടി സജീവ ഇടപാടുകാരുണ്ട്. മൊത്തം റീറ്റെയ്ല്‍ നിക്ഷേപകരുടെ 26.27 ശതമാനം വരുമിത്.

ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ് കാര്‍ട്ടിന്റെ എക്‌സിക്യൂട്ടീവുകളായിരുന്ന ലളിത് കേശ്‌രേ, ഹര്‍ഷ് ജെയിന്‍, നീരജ് സിംഗ്, ഇഷാന്‍ ബെന്‍സാല്‍ എന്നിവര്‍ ചേര്‍ന്ന് 2016ല്‍ തുടക്കമിട്ടതാണ് ഗ്രോ.

ലാഭത്തിലേക്ക്‌

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രോയുടെ ലാഭം 1,818 കോടി രൂപയും വരുമാനം 4,056 കോടി രൂപയുമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. സെബിയുടെ എഫ് ആന്‍ഡ് ഒ നിയമങ്ങള്‍ മൂലം പല ഡിസ്‌കൗണ്ട് സ്ഥാപനങ്ങളും വെല്ലുവിളി നേരിടുന്ന സമയത്താണിത്. 2024 മാര്‍ച്ചില്‍ യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് ഗ്രോ ആസ്ഥാനം മാറ്റിയിരുന്നു.

Online brokerage firm Groww targets ₹7,000 crore IPO in November, becoming India’s top platform by active investors.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com