ഒരു പടി കൂടി കടന്ന് ഗ്രോ, 915-ടെര്‍മിനല്‍ റെഡി, പൂര്‍ണമായും കസ്റ്റമൈസ് ചെയ്യാവുന്ന ഇന്ത്യയിലെ ആദ്യ ട്രേഡിംഗ് പ്ലാറ്റ്‌ഫോം

നിക്ഷേപക സമൂഹത്തിലെ വിശാലമായ ഒരു വിഭാഗത്തെ ആകർഷിക്കുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം
groww logo
Published on

സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഗ്രോ (Groww) പരിചയസമ്പന്നരും പ്രൊഫഷണലുകളുമായ നിക്ഷേപകര്‍ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ ട്രേഡിംഗ് പ്ലാറ്റ്ഫോം പുറത്തിറക്കുന്നു. പൂർണ്ണമായും കസ്റ്റമൈസ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായിരിക്കും ഇത്. '915' എന്നാണ് ടെർമിനലിന് പേരിട്ടിരിക്കുന്നത്.

പൂര്‍ണ സമയ നിക്ഷേപകരുമായുളള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രോയുടെ ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്. മികച്ച പ്രകടനം, നൂതനമായ ടൂളുകള്‍, പൂർണമായും ഇഷ്ടാനുസൃതമാക്കാവുന്ന ട്രേഡിംഗ് വർക്ക്‌സ്‌പെയ്‌സ് എന്നിവ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായിരിക്കും പുതിയ ടെർമിനൽ.

ഓഹരി ചാർട്ടുകൾ, ഇഷ്ടാനുസൃതമാക്കാവുന്ന ഡാഷ്‌ബോർഡുകൾ, ഓഹരികളുടെ തത്സമയ ലാഭനഷ്ട ചാർട്ടുകള്‍, വേഗത്തിലുള്ള ഓർഡർ നിർവഹണം തുടങ്ങിയവ പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. നിക്ഷേപക സമൂഹത്തിലെ വിശാലമായ ഒരു വിഭാഗത്തെ ആകർഷിക്കുന്നതിനും സേവനങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഗ്രോവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. വെൽത്ത്-ടെക് സ്റ്റാർട്ടപ്പ് ആയ ഫിസ്ഡം ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഗ്രോ ഒപ്പുവച്ചത് ഈ വർഷം ആദ്യമാണ്. വെൽത്ത് അഡ്വൈസറി മേഖലയിൽ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതായിരുന്നു ഈ നീക്കം.

Groww to launch '915', India's first fully customizable trading terminal for professional investors.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com