14 രൂപയുടെ ഓഹരി 199 രൂപയായി, ഈ മള്‍ട്ടിബാഗ്ഗറിന്റെ തലവര തെളിഞ്ഞത് പത്തുവര്‍ഷത്തില്‍!

പത്ത് വര്‍ഷം മുമ്പ് ഗുജറാത്ത് കണ്ടെയ്നേഴ്സ് ലിമിറ്റഡിന്റെ (Gujarat Containers Ltd) 10 ലക്ഷം വിലമതിക്കുന്ന ഓഹരികളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 14 ലക്ഷത്തോളമായേനെ. 14 രൂപയായിരുന്ന ഗുജറാത്ത് കണ്ടെയ്നേഴ്സ് ഓഹരികള്‍ ഇന്ന് (സെപ്റ്റംബര്‍ 19) വ്യാപാരം അവസാനിക്കുമ്പോള്‍ 199. 35 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.

അപ്പര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം തുടരുന്ന ഓഹരി ഒന്നിന് ഇന്ന് മാത്രം 4.98 ശതമാനമാണ് വര്‍ധനവ്. 112.63 Cr വിപണി മൂല്യമുള്ള കമ്പനി മള്‍ട്ടിബാഗര്‍ റിട്ടേണും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലുമാണ് ഓഹരികള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. 1,647.15% നേട്ടമാണ് ഓഹരി കഴിഞ്ഞ 5 വര്‍ഷത്തില്‍ കൈവരിച്ചിരിക്കുന്നത്.
294.75% നേട്ടമാണ് ഓഹരികള്‍ കഴിഞ്ഞ വര്‍ഷമായി നേടിയെടുത്തത്. 2012 സെപ്റ്റംബര്‍ 7-ന് 14.21 രൂപയ്ക്കാണ് വിപണിയില്‍ ട്രേഡ് ചെയ്തത്. 11.41രൂപയ്ക്കായിരുന്നു ഓഹരികള്‍ സെപ്റ്റംബര്‍ 22, 2017 ല്‍ ട്രേഡിംഗ് നടത്തിയത്. 5 വര്‍ഷവും അതിലധികവും നിക്ഷേപം തുടര്‍ന്നവര്‍ക്കാണ് ലക്ഷങ്ങളുടെ നേട്ടം ഈ മള്‍ട്ടിബാഗ്ഗര്‍ സമ്മാനിച്ചതെന്നു കാണാം.
(ഇതൊരു ഓഹരി നിര്‍ദേശമല്ല, ഓഹരികളുടെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ അധികരിച്ച് തയ്യാറാക്കിയത്)


Related Articles
Next Story
Videos
Share it