ഗംഭീര തുടക്കം, ഐ.പി.ഒ വിലയേക്കാൾ 12.84% പ്രീമിയം, ₹ 835 ലിസ്റ്റ് ചെയ്ത് എച്ച്.ഡി.ബി ഫിനാൻഷ്യൽ

ഇന്ത്യയുടെ ചരിത്രത്തിലെ നാലാമത്തെ വലിയ പ്രാരംഭ ഓഹരി വില്‍പ്പനയായിരുന്നു കമ്പനിയുടേത്
HDB Financial Services
Image courtesy: Canva
Published on

ഓഹരി വിപണിയിൽ ശക്തമായ തുടക്കം കുറിച്ച് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസ്. എന്‍.എസ്.ഇ യിലും ബി.എസ്.ഇ യിലും 835 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്. ഐ.പി.ഒ വിലയായ 740 രൂപയില്‍ നിന്ന് 12.84 ശതമാനം പ്രീമിയത്തിലാണ് ഓഹരി തുടക്കം കുറിച്ചിരിക്കുന്നത്. എച്ച്‌ഡിബി ഫിനാൻഷ്യലിന്റെ ഐ.പി.ഒ ഇന്ത്യയുടെ ചരിത്രത്തിലെ നാലാമത്തെ വലിയ പ്രാരംഭ ഓഹരി വില്‍പ്പനയെന്ന നേട്ടം കുറിച്ചിരുന്നു. ഹ്യുണ്ടായ്, എൽഐസി, പേടിഎം എന്നിവയുടെ മെഗാ ലിസ്റ്റിംഗുകൾക്ക് പിറകിലാണ് ഈ ബ്ലോക്ക് ബസ്റ്റര്‍ ഐപിഒ യുടെ സ്ഥാനം.

12,500 കോടി രൂപ മൂല്യമുള്ള ഐപിഒ ജൂൺ 25 മുതൽ ജൂൺ 27 വരെയാണ് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നത്. ആകെ 17.65 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷനാണ് ഐ.പി.ഒ നേടിയത്. 2,500 കോടി രൂപ മൂല്യമുള്ള 3.38 കോടി പുതിയ ഓഹരികളുും 10,000.00 കോടി രൂപ മൂല്യമുള്ള 13.51 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ചേർന്നതായിരുന്നു ഐപിഒ. ഏറ്റവും കുറഞ്ഞ അപേക്ഷാ വലുപ്പം 20 ഓഹരികളായിരുന്നു. റീട്ടെയിൽ നിക്ഷേപകര്‍ കുറഞ്ഞത് 14,800 രൂപയാണ് നിക്ഷേപിച്ചത്.

പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ (NBFC) എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസ് 2007 ലാണ് സ്ഥാപിതമാകുന്നത്. ഐപിഒ യിൽ നിന്നുള്ള വരുമാനം മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനായി വിനിയോഗിക്കാനാണ് കമ്പനിക്ക് പദ്ധതിയുളളത്. എന്റർപ്രൈസ് ലെൻഡിംഗ്, അസറ്റ് ഫിനാൻസ്, കൺസ്യൂമർ ഫിനാൻസ് എന്നിവയുൾപ്പെടെ വിവിധ ബിസിനസ് വിഭാഗങ്ങളിലുടനീളം കമ്പനിയുടെ ഭാവി ഫണ്ടിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ തുക സഹായിക്കും. തുടർന്നുള്ള വായ്പകൾ സുഗമമാക്കുന്നതിനും മൂലധന സമാഹരണം ഉദ്ദേശിക്കുന്നു.

HDB Financial Services lists at ₹835 with 12.84% premium over IPO price, marking a strong debut in Indian stock markets.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com