

ഇന്ത്യന്‍ ഓട്ടോ പാര്‍ട്‌സ് നിര്‍മാതാക്കളായ ഹീറോ മോട്ടോഴ്സ് ലിമിറ്റഡ് (Hero Motors Limited) പ്രാഥമിക പ്രാരംഭ ഓഹരിവില്പനയ്ക്ക് (ഐപിഒ) സെപ്റ്റംബര്‍ 16ന് തുടക്കമാകും. ഓഹരിവില്പനയിലൂടെ 1,000 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. 600 കോടി രൂപയുടെ 7.14 കോടി ഓഹരികളും 400 കോടി രൂപ വരുന്ന ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഐപിഒയില്‍ ഉണ്ടാകുക.
പ്രൈസ് ബാന്‍ഡ് 79 മുതല്‍ 84 രൂപ വരെയാണ്. 178 ഓഹരികളുടെ ലോട്ടായിട്ടാണ് റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാവുന്നത്. അപ്പര്‍ പ്രൈസ് ബാന്‍ഡ് പ്രകാരം 14,952 രൂപ വേണ്ടിവരും. 16ന് ആരംഭിച്ച് സെപ്റ്റംബര്‍ 18ന് ഐപിഒ അവസാനിക്കും. 23ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
പേരുകൊണ്ട് സാമ്യം തോന്നുമെങ്കിലും ഹീറോ മോട്ടോര്‍കോര്‍പുമായി ഹീറോ മോട്ടോഴ്‌സിന് ബന്ധമില്ല. വാഹന നിര്‍മാതാക്കള്‍ക്ക് ആവശ്യമായ പവര്‍ട്രെയിന്‍, ട്രാന്‍സ്മിഷന്‍ സംവിധാനങ്ങളും മറ്റ് സങ്കീര്‍ണ ഘടകങ്ങളും രൂപകല്പന ചെയ്ത് നിര്‍മിക്കുന്ന ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനിയാണിത്.
1998ല്‍ 'ഹീറോ ബ്രിഗ്സ് ആന്‍ഡ് സ്ട്രാറ്റണ്‍ ഓട്ടോ' എന്ന പേരില്‍ ആരംഭിച്ച കമ്പനി 2004ലാണ് ഹീറോ മോട്ടോഴ്സ് ലിമിറ്റഡ് എന്ന പേര് സ്വീകരിച്ചത്. പഞ്ചാബിലെ ലുധിയാനയിലാണ് രജിസ്റ്റേര്‍ഡ് ഓഫീസ്.
ബിഎംഡബ്ല്യു, ഹീറോ മോട്ടോര്‍കോര്‍പ്, റിവര്‍ മൊബിലിറ്റി തുടങ്ങിയവരെല്ലാം കമ്പനിയുടെ ഉപയോക്താക്കളാണ്. 2026 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 1,188 കോടി രൂപയായിരുന്നു വരുമാനം. ലാഭം 41.17 കോടി രൂപ.
Read DhanamOnline in English
Subscribe to Dhanam Magazine