dividends
Image courtesy: Canva

കോൾ ഇന്ത്യ മുതൽ ബി.പി.സി.എൽ വരെ, മികച്ച ലാഭവിഹിതം നൽകുന്ന 15 പൊതുമേഖലാ ഓഹരികൾ ഇവയാണ്

കുറഞ്ഞ വിലയിൽ ലഭ്യമായ ഈ ഓഹരികൾ ദീർഘകാല നിക്ഷേപകർക്ക് അധിക വരുമാനത്തിനുള്ള മികച്ച മാർഗമാണ്
Published on

ഓഹരി വിപണിയിൽ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് എക്കാലത്തും പ്രിയപ്പെട്ടവയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSU) ഓഹരികൾ. മികച്ച ലാഭവിഹിതം നൽകുന്നതിലൂടെ നിക്ഷേപകർക്ക് ബാങ്ക് സ്ഥിരനിക്ഷേപങ്ങളെക്കാൾ (FD) ഉയർന്ന വരുമാനം ഉറപ്പാക്കാൻ പല പൊതുമേഖലാ ഓഹരികൾക്കും സാധിക്കുന്നുണ്ട്. . ആക്‌സിസ് ഡയറക്‌ട് (Axis Direct) റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും ഉയർന്ന ഡിവിഡന്റ് യീൽഡ് നൽകിയ 15 പൊതുമേഖലാ ഓഹരികളാണ് ഇവിടെ പരിശോധിക്കുന്നത്.

സ്ഥാപനങ്ങള്‍

ഈ പട്ടികയിൽ മുൻപന്തിയിലുള്ളത് കോൾ ഇന്ത്യ (Coal India) ആണ്. ഏഴ് ശതമാനമാണ് ഈ കമ്പനിയുടെ ഡിവിഡന്റ് യീൽഡ്. കഴിഞ്ഞ 12 മാസത്തിനിടെ ഓരോ ഓഹരിക്കും 26.5 രൂപ വീതമാണ് കമ്പനി ലാഭവിഹിതമായി നൽകിയത്. രണ്ടാം സ്ഥാനത്തുള്ള ആർ.ഇ.സി ലിമിറ്റഡ് (REC Limited) 6 ശതമാനം ലാഭവിഹിതം നൽകി.

എണ്ണ-വാതക മേഖലയിലെയും ധനകാര്യ മേഖലയിലെയും കമ്പനികളാണ് പട്ടികയിൽ ഭൂരിഭാഗവും. ഒ.എൻ.ജി.സി (ONGC), പവർ ഫിനാൻസ് കോർപ്പറേഷൻ (PFC), ബി.പി.സി.എൽ (BPCL), ബാമർ ലോറി എന്നിവ 5 ശതമാനം വീതം ലാഭവിഹിതം നൽകി നിക്ഷേപകരെ ആകർഷിക്കുന്നു. ഗെയിൽ (GAIL), ഷിപ്പിംഗ് കോർപ്പറേഷൻ, എൻ.എം.ഡി.സി (NMDC), നാൽകോ (NALCO) എന്നിവ 4 ശതമാനം വീതവും പവർ ഗ്രിഡ്, ആർ‌ഐ‌ടി‌ഇ‌എസ്, എച്ച്.പി.സി.എൽ (HPCL), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഓയിൽ ഇന്ത്യ തുടങ്ങിയവ 3 ശതമാനം വീതവും ലാഭവിഹിതം നൽകുന്നവയാണ്.

എഫ്.ഡി കളേക്കാള്‍ മെച്ചം

ബാങ്കുകളിലെ പലിശനിരക്ക് 5.9 ശതമാനം മുതൽ 6.25 ശതമാനം വരെ നിൽക്കുമ്പോൾ, പല പൊതുമേഖലാ ഓഹരികളും അതിന് തുല്യമോ അതിലധികമോ ലാഭവിഹിതം നൽകുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനുപുറമെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബി.എസ്.ഇ പി.എസ്.യു സൂചിക ഏകദേശം 240 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തിയതും നിക്ഷേപകർക്ക് ഇരട്ടി നേട്ടമായി. കുറഞ്ഞ വിലയിൽ ലഭ്യമായ ഈ ഓഹരികൾ ദീർഘകാല നിക്ഷേപകർക്ക് അധിക വരുമാനത്തിനുള്ള മികച്ച മാർഗമാണ്. എങ്കിലും, നിക്ഷേപം നടത്തുന്നതിന് മുൻപ് കമ്പനികളുടെ സാമ്പത്തിക ഭദ്രത കൂടി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

Top 15 high-dividend PSU stocks including Coal India and BPCL offer better returns than FDs.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com