അദാനി എന്റര്‍പ്രൈസസ് എഫ് പി ഒ: ആദ്യദിനം മോശം പ്രതികരണം

രാജ്യത്ത് ഇതുവരെ നടന്ന എഫ്പിഒകളില്‍ ഏറ്റവും വലുതായ അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടിയുടെ എഫ്പിഒ (Follow-on Public Offer), ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഒരു ശതമാനം മാത്രമേ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടുള്ളു. എന്നിരുന്നാലും എഫ്പിഒയുടെ വിജയത്തെക്കുറിച്ച് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഷെഡ്യൂളിലോ ഇഷ്യൂ വിലയിലോ മാറ്റമില്ലെന്നും അദാനി വക്താവ് അറിയിച്ചിരിക്കുകയാണ്.

ഇടപാടിലെ ബാങ്കര്‍മാര്‍ എഫ്പിഒ ബാന്‍ഡ് പ്രൈസ് വെട്ടിക്കുറയ്ക്കാനും എഫ്പിഒ അവസാന തീയതി ജനുവരി 31 ന് അപ്പുറം നീട്ടാനും ആലോചിക്കുന്നതായി നേരത്തെ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു.

എഫ്പിഒയുടെ പ്രൈസ് ബാന്‍ഡ് 3112 രൂപയ്ക്കും 3276 രൂപയ്ക്കും ഇടയിലാണ് നിശ്ചയിച്ചിരുന്നത്. ഇതേ നിലയ്ക്ക് തന്നെയാകും എഫ്പിഒ ഓഫര്‍ തുടരുകയെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം രണ്ട് ദിവസമായി വിപണിയിലുണ്ടായ രക്തച്ചൊരിച്ചിലിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇടിവ് നേരിട്ടിരുന്നു. വെള്ളിയാഴ്ച അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 2768.5 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. FPO പ്രൈസ് ബാന്‍ഡിന് വളരെ താഴെയാണിത്.


Read More :


ഹിന്‍ഡന്‍ബര്‍ഗിന്റെ 88 ചോദ്യങ്ങള്‍, ആരോപണം തള്ളി അദാനി ഗ്രൂപ്പ്

Related Articles
Next Story
Videos
Share it