ഇതുവരെ ഖനനം ചെയ്തത് 1000 ലക്ഷം കോടിയുടെ സ്വര്‍ണം

പാതിയും ഉപയോഗിക്കുന്നത് ആഭരണങ്ങൾക്ക്
ഇതുവരെ ഖനനം ചെയ്തത് 1000 ലക്ഷം കോടിയുടെ സ്വര്‍ണം
Published on

ചരിത്രത്തില്‍ ഇതുവരെ എത്ര സ്വര്‍ണം ഖനനം ചെയ്ത് എടുത്തിട്ടുണ്ട്? ഊഹിക്കാന്‍ കഴിയുമോ? വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ  കണക്ക് പ്രകാരം മൊത്തം 2.09 ലക്ഷം ടണ്‍ സ്വര്‍ണം ഇതുവരെ ഖനനം ചെയ്തിട്ടുണ്ട് .ഇതിന്റെ മൂല്യം 12 ലക്ഷം കോടി ഡോളറാണെന്ന്  (ഏകദേശം 1000 ലക്ഷം കോടി രൂപ) അനുമാനിക്കുന്നു. 

ഉല്‍പാദിപ്പിച്ച സ്വര്‍ണത്തിന്റെ ഏകദേശം 50 ശതമാനത്തിനടുത്ത് ആഭരണമായിട്ടാണ് ഉപയോഗിക്കുന്നത്. 25 ശതമാനം സ്വര്‍ണ കട്ടികള്‍, നാണയങ്ങള്‍, സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്) എന്നെ സ്വർണ നിക്ഷേപങ്ങളിലാണ്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ നിക്ഷേപം നടത്തുന്നതാണ് ഭൗതിക സ്വര്‍ണ ഡിമാന്‍ഡ് വര്‍ധിക്കാന്‍ മറ്റൊരു കാരണം.

വിവിധ സ്വര്‍ണ ശേഖരത്തിന്റെ അളവും മൂല്യവും:

1. സ്വര്‍ണ ആഭരണങ്ങള്‍ 95547 ടണ്‍, മൂല്യം 6 ലക്ഷം കോടി ഡോളര്‍ (മൊത്തം സ്വര്‍ണ ശേഖരത്തിന്റെ 46 ശതമാനം).

2. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ കട്ടിയില്‍ നിക്ഷേപിച്ചിരിക്കുന്നത് 35715 ടണ്‍, മൂല്യം 2 ലക്ഷം കോടി ഡോളര്‍ (മൊത്തം സ്വര്‍ണ ശേഖരത്തിന്റെ 17 ശതമാനം).

3. സ്വര്‍ണ കട്ടികള്‍, നാണയങ്ങള്‍ 43044 ടണ്‍, മൂല്യം 3 ലക്ഷം കോടി ഡോളര്‍ (മൊത്തം സ്വര്‍ണ ശേഖരത്തിന്റെ 17 ശതമാനം)

4. സ്വര്‍ണ ഇ.ടി.എഫ് നിക്ഷേപങ്ങള്‍ 3473 ടണ്‍, മൂല്യം 0.2 ലക്ഷം കോടി ഡോളര്‍ (മൊത്തം സ്വര്‍ണ ശേഖരത്തിന്റെ 2 ശതമാനം).

5. വ്യാവസായിക ഉപയോഗങ്ങള്‍, ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണ നിക്ഷേപങ്ങള്‍ 31096 ടണ്‍, മൂല്യം 2 ലക്ഷം കോടി ഡോളര്‍ (മൊത്തം സ്വര്‍ണ ശേഖരത്തിന്റെ 15 ശതമാനം).

ഓരോ വര്‍ഷവും ശരാശരി 3500 ടണ്‍ സ്വര്‍ണം പുതുതായി ഖനനം ചെയ്ത് എടുക്കുന്നു. ലഭ്യത കുറവായത് കൊണ്ടും എളുപ്പത്തില്‍ പണമാക്കാന്‍ (liquidity) സാധിക്കുന്നതും സ്വര്‍ണം നിക്ഷേപകര്‍ക്ക് ആകര്‍ഷകമാക്കുന്നു. ചൈനയും,ഇന്ത്യയുമാണ് സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com