Begin typing your search above and press return to search.
ഓഹരി നിക്ഷേപത്തിനായി എത്ര തുക മാറ്റിവയ്ക്കണം? പ്രിന്‍സ് ജോര്‍ജ് പറയുന്നതിനങ്ങനെയാണ്
സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപം എത്രയായിരിക്കണമെന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപങ്ങള്‍ താരതമ്യേന റിസ്‌ക് കൂടുതലാണെന്നാണ് പലരും പറയുന്നത്. വാര്‍ത്തകള്‍ക്കനുസരിച്ച് മാര്‍ക്കറ്റ് കയറിയിറങ്ങുന്നതാണ് ഇതിന് പ്രധാന കാരണം. കൂടാതെ കമ്പനികളുടെ പെര്‍ഫോമന്‍സും ചില വര്‍ഷങ്ങളിലും നന്നാകും ചില വര്‍ഷങ്ങളിലും മോശമാകും. ഇതിനനുസരിച്ച് സ്റ്റോക്കുകള്‍ മൂവ് ചെയ്യാന്‍ തുടങ്ങും. അതുകൊണ്ടാണ് റിസ്‌ക് കൂടുതലാണെന്ന് പറയുന്നത്. അതുപോലെ റിട്ടേണും കൂടുതലാകും.
റിസ്‌ക് റിട്ടേണ്‍ കൂടുതലുള്ള അസറ്റായതിനാല്‍ തന്നെ പ്രായത്തിനനുസരിച്ച് നിക്ഷേപിക്കുന്നതായിരിക്കും നല്ലത്. 25-30 പ്രായമുള്ളവര്‍ക്ക് ആ സമയത്ത് ചെലവുകള്‍ കുറവായിരിക്കും. അതിനാല്‍ തന്നെ റിസ്‌കെടുക്കുത്ത് ആകെ നിക്ഷേപത്തിന്റെ 60 ശതമാനം വരെ ഓഹരിയില്‍ നിക്ഷേപിക്കാവുന്നതാണ്. ഈ അസറ്റിന് മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായി കോംപൗണ്ടിംഗ് സവിശേഷതയുള്ളതിനാല്‍ റിസ്‌കെടുക്കാന്‍ പറ്റുന്ന സമയത്ത് നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലേക്ക് നിങ്ങളുടെ സമ്പാദ്യത്തെ എത്തിക്കാവുന്നതാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഓഹരിയില്‍നിന്ന് കുറച്ച് കൊണ്ട് ഡെബ്റ്റോ, ഫിക്സഡ് ഡിപ്പോസിറ്റോ, എന്‍സിഡികളിലോ, ഗവണ്‍മെന്റ് ബോണ്ടുകളിലോ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്ഥിരമായൊരു വരുമാനം കിട്ടുകയും ചെയ്യും റിസ്‌ക് കുറയ്ക്കുകയും ചെയ്യാം.
നമ്മുടെ വരുമാനവും നമ്മുടെ ഭാവിയിലേക്കുള്ള ആവശ്യങ്ങളും എടുത്തുകൊണ്ടുള്ള ഒരു വെല്‍ത്ത് മാനേജ്മെന്റ് പ്ലാനാണ് നമ്മള്‍ ഉണ്ടാക്കേണ്ടത്. ആ പ്ലാനിന് പ്രായം കൂടുന്നതിനനുസരിച്ച് റിസ്‌ക് കുറയ്ക്കുക എന്നുള്ളത് സ്വാഭാവികമായുള്ള കാര്യമാണെന്ന് ഓര്‍ക്കുക. എന്നിരുന്നാല്‍ 60-65 വയസുള്ളവരൊക്കെ ഇന്‍വെസ്റ്റ് ചെയ്യാറുണ്ട്, നല്ല ലാഭമുണ്ടാക്കാറുമുണ്ട്.
Next Story
Videos