ഓഹരി തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; വലയില്‍ വീഴാതിരിക്കാന്‍ നിക്ഷേപകര്‍ എന്ത് ചെയ്യണം?

കൊച്ചിയില്‍ ഓഹരി ഇടപാട് നടത്തുന്ന സ്ഥാപനം നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തത് 20 കോടി രൂപ
Photo : Canva
Photo : Canva
Published on

ഓഹരിയില്‍ നിക്ഷേപിക്കാനായി ഒരു കമ്പനിക്ക് നല്‍കിയ പണം മാറ്റി വിനിയോഗിച്ച 20 കോടി രൂപയില്‍ അധികം തട്ടിപ്പ് നടത്തിയ ഞെട്ടിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറം ലോകം അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. നിരവധി നിക്ഷേപകര്‍ക്ക് വലിയ തുകകള്‍ നഷ്ടപെട്ടന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ സ്ഥാപനം നടത്തുന്ന ദമ്പതികള്‍ ഒളിവിലാണ്.

എന്ത് കൊണ്ട് നിക്ഷേപകര്‍ തട്ടിപ്പിന് ഇരയാകുന്നു?

ഓഹരി വിപണിയില്‍ ഏത് കമ്പനികളില്‍ നിക്ഷേപിക്കണം, അതിന്റെ നടപടി ക്രമങ്ങള്‍ എന്തെല്ലാം, ലാഭം എങ്ങനെ നേടണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അവബോധം ഇല്ലാത്തവരാണ് ഇത്തരം തട്ടിപ്പുകളില്‍ ചെന്ന് പെടുന്നവരില്‍ ഭൂരിഭാഗവും. മറ്റ് ചിലര്‍ കുറഞ്ഞ കാലയളവില്‍ മികച്ച ആദായം നേടി കൊടുക്കുമെന്ന് അമിത വാഗ്ദാനങ്ങള്‍ നല്‍കിയാണ് നിക്ഷേപകരെ വശീകരിക്കുന്നത്. കൊച്ചിയില്‍ സംഭവിച്ചതും അതാണ്. സഹകരണ ബാങ്കുകളിലും മറ്റും വലിയ തുക സ്ഥിര നിക്ഷേപം നടത്തിയവരെ കണ്ടെത്തിയാണ് ഈ സ്ഥാപനം നടത്തിയ ദമ്പതികള്‍ തട്ടിപ്പിന് ഇരയാക്കിയത്.

കള്ളപ്പണം കൈവശമുള്ളവരും ഓഹരികളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നേരിട്ട് നിക്ഷേപിക്കാന്‍ ഭയന്ന് ഇത്തരം തട്ടിപ്പ് കമ്പനികളുടെ വലയില്‍ ചെന്ന് വീഴാറുണ്ട്.

എങ്ങനെ ഓഹരിയില്‍ സുരക്ഷിതമായി നിക്ഷേപിക്കാം?

1. സെബി (Securities & Exchange Board of India) അംഗീകരിച്ച സ്റ്റോക്ക് ബ്രോക്കര്‍മാര്‍ വഴി മാത്രമേ ഓഹരി നിക്ഷേപം നടത്തുക. ഇന്ത്യയില്‍ അംഗീകാരം ലഭിച്ചിട്ടുള്ള ഏകദേശം 1200 ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഉണ്ട് . ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഓഹരി (ക്യാഷ്) കൂടാതെ അവധി വ്യാപാരം (Futures & Options) നടത്താനുള്ള അനുമതി ഉണ്ട്. ഡീമാറ്റ് അക്കൗണ്ടും, പാന്‍ കാര്‍ഡും, ബാങ്ക് അക്കൗണ്ടും ഓഹരിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിര്ബന്ധമാണ്. ഇപ്പോള്‍ കുറഞ്ഞ ബ്രോക്കിംഗ് ഫീസ് നല്‍കി ഓഹരിയില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്ന ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനങ്ങളും മികച്ച സേവനം നല്‍കുന്നുണ്ട്

2. നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കാന്‍ താല്പര്യമില്ലാത്ത വര്‍ക്ക് അംഗീകൃത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ച് ഓഹരി വിലകളില്‍ ഉണ്ടാകുന്ന നേട്ടത്തിന് അനുസരിച്ച് ആദായം നേടാന്‍ സാധിക്കും.

3. സെബി നിരവധി കമ്പനികള്‍ക്ക് പോര്‍ട്ട്‌ഫോളിയോ മാനേജ് മെന്റ്റ് സേവനങ്ങള്‍ (PMS) നല്‍കാനുള്ള അംഗീകാരം നല്‍കിയിട്ടുണ്ട്. സാധാരണ ഇത്തരം സേവനങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ക്കാണ് ഉപയോഗ പെടുന്നത്. ലാഭ-നഷ്ട സാധ്യതകളെ കുറിച്ച് നിക്ഷേപകര്‍ക്ക് ശരിയായ അവബോധം നല്‍കേണ്ട ഉത്തരവാദിത്വവും പി എം എസ് സേവനം നല്‍കുന്നവര്‍ക്ക് ഉണ്ട്. വലിയ ബ്രോക്കിങ് സ്ഥാപനങ്ങള്‍ പി എം എസ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

4. മികച്ച ആദായം നല്‍കാന്‍ സാധ്യത ഉള്ള ഓഹരികള്‍, നഷ്ട സാധ്യതയുള്ള ഓഹരികള്‍ എന്നിവയെ കുറിച്ച് നിക്ഷേപകര്‍ക്ക് സൗജന്യമായി ബ്രോക്കിങ് സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗവേഷണ വിഭാഗമുള്ള ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്കാണ് ഇത് നല്‍കാന്‍ അനുവാദം ഉള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com