അങ്കലാപ്പിന്റെ ഈ കാലത്ത് ഓഹരി നിക്ഷേപം ഭദ്രമാക്കണം, അതിന് എന്തു വേണം? മികച്ച പോർട്ട്ഫോളിയോ ഉണ്ടാക്കാനുള്ള നിക്ഷേപ തന്ത്രങ്ങള്‍ ഇതൊക്കെയാണ്
ഇന്ത്യ-പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് നിക്ഷേപകരുടെ ആവേശം വർദ്ധിച്ചതിന്റെ ഫലമായി ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച 3 ശതമാനത്തിലധികമാണ് ഉയർന്നത്. എന്നാല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുളളില്‍ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയതായ റിപ്പോർട്ടുകൾ പുറത്തുവന്നത് നിക്ഷേപകര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടാതെ യു.എസ് പ്രഡിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്കം സംബന്ധിച്ച തീരുമാനങ്ങള്‍ ആഗോളതലത്തില്‍ വ്യാപാര സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്നും നിക്ഷേപകര്‍ ഭയപ്പെടുന്നു.
അടുത്ത കുറച്ചു കാലത്തേക്ക് വിപണിയില്‍ ചാഞ്ചാട്ടത്തിനുളള സാധ്യതകളാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അനിശ്ചിതമായ വിപണി സാഹചര്യങ്ങളെ മറികടക്കുന്നതിനായി ചില്ലറ നിക്ഷേപകർക്ക് സ്വീകരിക്കാവുന്ന നിക്ഷേപ തന്ത്രങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
വൈവിധ്യവൽക്കരണം: രണ്ടോ മൂന്നോ ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അനിശ്ചിതത്വത്തിന്റെ കാലങ്ങളില്‍ അപകടസാധ്യത കുറയ്ക്കുന്നതിന് വ്യത്യസ്ത മേഖലകളിലായി നിക്ഷേപങ്ങൾ നടത്താന്‍ ശ്രമിക്കുക.
ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: കുറഞ്ഞ കടവും സ്ഥിരമായ വരുമാനവുമുള്ള മികച്ച കമ്പനികൾക്ക് മുൻഗണന നൽകുക.
പ്രതിരോധശേഷിയുളള ഓഹരികള്‍: ഫാർമസ്യൂട്ടിക്കൽസ്, കണ്‍സ്യൂമര്‍ ഗുഡ്സ്, യൂട്ടിലിറ്റികൾ തുടങ്ങിയ മേഖലകൾ അസ്ഥിരമായ കാലഘട്ടങ്ങളിൽ കൂടുതൽ പ്രതിരോധശേഷിയുള്ളതായിരിക്കും.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIP): വാങ്ങൽ ചെലവുകൾ ശരാശരിയാക്കാനും നിക്ഷേപ അച്ചടക്കം വളർത്താനും SIP കൾ സഹായകരമാണ്.
ലിക്വിഡിറ്റി നിലനിർത്തുക: കുറച്ച് ക്യാഷ് റിസർവ് ആയി കൈവശം സൂക്ഷിക്കുന്നത് നിക്ഷേപകരെ ഭാവി അവസരങ്ങൾ മുതലാക്കാൻ സഹായിക്കുന്നു.
അനിശ്ചിതത്വങ്ങൾ നിലനില്‍ക്കുമ്പോള്‍ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും വിപണിയിലെ ചാഞ്ചാട്ടത്തെ അതിജീവിക്കുന്നതിനും നിക്ഷേപങ്ങളില്‍ സന്തുലിതവും അച്ചടക്കമുള്ളതുമായ സമീപനം പുലര്‍ത്തേണ്ടത് വളരെയധികം നിർണായകമാണ്.
How to build a resilient stock portfolio amid India-Pakistan tensions and global trade uncertainty triggered by Trump’s tariff threats.
Read DhanamOnline in English
Subscribe to Dhanam Magazine