Begin typing your search above and press return to search.
ചൈനയെക്കാള്‍ കൂടുതല്‍ പുതിയ യൂണികോണുകളെ സൃഷ്ടിച്ച് ഇന്ത്യ
പുതിയ യൂണികോണുകളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ. 2022ല്‍ ഇന്ത്യയില്‍ 23 പുതിയ യൂണികോണുകള്‍ പിറന്നപ്പോള്‍ ചൈനയില്‍ ഉദിച്ചത് 11 എണ്ണം മാത്രം. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ചൈനയെ പിന്തള്ളി ഇക്കാര്യത്തില്‍ ഇന്ത്യ മുന്നിലെത്തുന്നത്. 100 കോടി ഡോളര്‍ നിക്ഷേപകമൂല്യമുള്ള കമ്പനികളാണ് യൂണികോണുകള്‍.
ഫിസിക്‌സ് വാല, ഫ്രാക് ടെല്‍, ഡീല്‍ ഷെയര്‍, ലീഡ്, ഡാര്‍വിന്‍ ബോക്‌സ്, ഇലാസ്റ്റിക് റണ്‍, ലിവ് സ്‌പേസ്, എക്‌സ്പ്രസ് ബീസ്, യൂണിഫോര്‍, ഹസുര, ക്രെഡഡ് അവന്യൂ, അമാഗി, ഓക്സിസോ, ഗെയിംസ് 24x7, ഓപ്പണ്‍, ഷിപ് റോക്കറ്റ്, ടാറ്റ 1 എം.ജി, ഒണ്‍ കാര്‍ഡ് തുടങ്ങിയ കമ്പനികളാണ് 2022ല്‍ യൂണികോണ്‍ പട്ടികയില്‍ ഇടം നേടിയത്.
നിക്ഷേപം താഴേക്ക്
ആഗോളതല സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വെഞ്ച്വര്‍ ഫണ്ട് ഇടപാടുകള്‍ 33 ശതമാനം കുറഞ്ഞ് 2570 കോടി ഡോളറായി. മെട്രോ ഇതര നഗരങ്ങളിലെ കമ്പനികള്‍ക്കാണ് മൊത്തം വെഞ്ച്വര്‍ ഫണ്ട് നിക്ഷേപത്തിന്റെ 18% ലഭിച്ചത്. സോഫ്റ്റ് വെയർ സേവനം (SAAS), ഫിന്‍ടെക് വിഭാഗങ്ങള്‍ 10% ഫണ്ടിംഗ് വര്‍ദ്ധന കുറിച്ചു. വൈദ്യുത വാഹന നിര്‍മ്മാതാക്കള്‍ക്കും കൂടുതല്‍ സാമ്പത്തിക സഹായം ലഭിച്ചു. കാര്‍ഷിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന കമ്പനികള്‍ക്ക് 50 കോടി ഡോളര്‍ സഹായം ലഭിച്ചു.
Next Story
Videos