Begin typing your search above and press return to search.
മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍; രണ്ട് രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ ആറാമത്
റഷ്യ-യുക്രെയ്ൻ (Russia-Ukraine) അധിനിവേശം ആഗോള തലത്തില്‍ ഓഹരി വിപണികളെ ബാധിക്കുമ്പോഴും നേട്ടമുണ്ടാക്കി ഇന്ത്യ. ലിസ്റ്റ് ചെയ്ത കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ (വിപണി മൂല്യം) യുകെയെയും കാനഡയെയും ഇന്ത്യ പിന്തള്ളി. നിലവില്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ ഇന്ത്യ ആഗോള തലത്തില്‍ ആറാമതാണ്.
2021ല്‍ ഉണ്ടായ ഐപിഒ തരംഗമാണ് വിപണി ഇടിവിനിടയിലും ഇന്ത്യയ്ക്ക് നേട്ടമായത്. കഴിഞ്ഞ 12 മാസത്തിനിടെ 117 കമ്പനികള്‍ ഐപിഒയിലൂടെ 16.2 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. നിലവില്‍ 3.17 ട്രില്യണ്‍ ആണ് ഇന്ത്യയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍. രാജ്യം ഉറ്റുനോക്കുന്ന എല്‍ഐസി ഐപിഒ കൂടി കഴിയുമ്പോഴേക്കും ഇന്ത്യയുടെ സ്ഥാനം ഇനിയും ഉയര്‍ന്നേക്കും. ഓയില്‍ കമ്പനി ആരാംകോയുടെ ലിസ്റ്റിംഗിന് ശേഷം സൗദി അറേബ്യ പട്ടികയില്‍ മുന്‍നിരയിലെത്തിയിരുന്നു. 3.25 മില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനോടെ അഞ്ചാമതാണ് സൗദിയുടെ സ്ഥാനം.
പട്ടികയില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. 46.01 ട്രില്യണ്‍ ആണ് അമേരിക്കയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍. രണ്ടാം സ്ഥാനത്തുള്ള ചൈനയുടേത് 11.31 ട്രില്യണ്‍ ആണ്. ജപ്പാന്‍ ( 5.78 ട്രില്യണ്‍), ഹോങ്കോംഗ് ( 5.50) എന്നീ രാജ്യങ്ങളാണ് മൂന്നും നാലും സ്ഥാനമാണ്. കാനഡ, യുകെ, ഫ്രാന്‍സ്, ജെര്‍മനി എന്നിവയാണ് യാഥാക്രമം ഏഴുമുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.
Next Story
Videos