ഇന്ത്യയുടെ അടുത്ത വളർച്ചാ ഘട്ടം: നിക്ഷേപകർ ശ്രദ്ധിക്കേണ്ടത് പ്രതിരോധം മുതൽ എഐ വരെ

ആഭ്യന്തര ഉൽപാദനം, ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ, ആരോഗ്യരംഗം, അടിസ്ഥാന സൗകര്യം, ഊർജമാറ്റം, എഐ എന്നിവ ഇന്ത്യയുടെ അടുത്ത വളർച്ചാ ഘട്ടത്തിൽ അവസരങ്ങൾ തുറക്കാം; എന്നാൽ കമ്പനികളുടെ ലാഭക്ഷമതയും ഓഹരി മൂല്യനിർണയവും നിർണായകമാണ്
India Next Decade Growth Sectors and Stocks
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

വി. കൃഷ്ണ ദാസന്‍

ബാങ്കിങ്, ഉപഭോഗം, ആരോഗ്യരംഗം, ഐടി തുടങ്ങിയ പരമ്പരാഗത മേഖലകള്‍ക്കപ്പുറത്തേക്ക് ഇന്ത്യയുടെ 'ഗ്രോത്ത് സ്റ്റോറി' വികസിച്ചുകൊണ്ടിരിക്കുകയാണ്. ടെക്നോളജി, ആഭ്യന്തര ഉല്‍പാദനം, ഊര്‍ജമാറ്റം, ഉപഭോക്തൃ അഭിരുചികളിലെ മാറ്റങ്ങള്‍ എന്നിവ പുതിയ അവസരങ്ങള്‍ തുറക്കുന്നു. ഈ മാറ്റങ്ങളെ സുസ്ഥിരമായ ലാഭ വളര്‍ച്ചയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ബിസിനസുകളെ കണ്ടെത്തുകയെന്നതാണ് ഓഹരി നിക്ഷേപകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

മാനുഫാക്ചറിങ് & പ്രതിരോധം

ആഭ്യന്തര ഉല്‍പാദനം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഇലക്ട്രോണിക്സ്, പ്രതിരോധ ഉപകരണങ്ങള്‍, വ്യാവസായിക ഓട്ടോമേഷന്‍ തുടങ്ങിയ മേഖലകള്‍ക്ക് നേട്ടമുണ്ടാക്കാം. ആഗോള കമ്പനികള്‍ വിതരണശൃംഖലകള്‍ വൈവിധ്യവല്‍ക്കരിക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതിക്ക് പകരം ആഭ്യന്തര ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന പ്രവണത വരും. ഇതിന് പുറമെ കയറ്റുമതി, സാങ്കേതിക വിദ്യാ കൈമാറ്റം എന്നിവയിലൂടെ ഇന്ത്യന്‍ ഉല്‍പാദകര്‍ക്ക് വളരാനുള്ള അവസരങ്ങളുണ്ട്.

സെമികണ്ടക്ടര്‍ ഘടകഭാഗങ്ങള്‍, പ്രിസിഷന്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ അടുത്തഘട്ടത്തില്‍ കൂടുതല്‍ വാല്യു ക്രിയേഷന്‍ പ്രതീക്ഷിക്കാം.

Bharat Electronics (BEL), Hindustan Aeronautics (HAL), Larsen & Toubro (L&T) എന്നിവ ഈ രംഗെത്ത പ്രമുഖ കമ്പനികളാണ്. Dixon Technologies, Kaynes Technology എന്നിവ ഇലക്ട്രോണിക്സ് ഉല്‍പാദന മേഖലയിലെ വളര്‍ച്ചയില്‍ പങ്കാളികളാകാനുള്ള അവസരം നല്‍കുന്നു.

എന്നാല്‍, പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ശേഷി, ലാഭ മാര്‍ജിന്‍, സാേങ്കതിക മികവ് എന്നിവയായിരിക്കും ദീര്‍ഘകാല നേട്ടം കൈവരിക്കുന്ന കമ്പനികെള നിര്‍ണയിക്കുക.

മുഖച്ഛായ മാറുന്ന ധനകാര്യ സേവനരംഗം

കുടുംബങ്ങളുടെ സമ്പാദ്യം പരമ്പരാഗത നിക്ഷേപങ്ങളില്‍ നിന്ന് ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്പത്തിക ഉല്‍പന്നങ്ങളിലേക്ക് കൂടുതല്‍ ഒഴുകുന്ന പ്രവണത ശക്തമാകുകയാണ്. ഇതിലൂടെ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, അസറ്റ് മാനേജ്മെന്റ് സ്ഥാപനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ് ബിസിനസുകള്‍ എന്നിവക്ക് നേട്ടമുണ്ടാകാം.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വ്യാപനം, ഓഹരി വിപണിയിലെ വര്‍ധിച്ച പങ്കാളിത്തം, പ്രൊഫഷണല്‍ സാമ്പത്തിക ഉപദേശത്തിനുള്ള ആവശ്യം എന്നിവ ഈ മാറ്റത്തിന് വേഗം കൂട്ടിയേക്കാം. 360 ONE WAM, Anand Rathi, Groww, Angel One എന്നിവ വെല്‍ത്ത് മാേനജ്മെന്റ്, നിേക്ഷപ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ ഈ മേഖലകളിലെ വ്യത്യസ്ത അവസരങ്ങളെ പ്രതിനിധീകരിക്കുന്നു.

ലിസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ തെന്ന Groww (Billionbrains Garage Ventures) ഏകേദശം 1.2 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിച്ചു. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത HDFC AMC, Nippon Life India AMC എന്നീ കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാം.

ഇന്‍ഷുറന്‍സ് മേഖലയിലെ കുറഞ്ഞ വ്യാപന നിരക്കും മറ്റൊരു പ്രധാന വളര്‍ച്ചാസാധ്യതയാണ്. ആരോഗ്യ സംരക്ഷണം, ലൈഫ് ഇന്‍ഷുറന്‍സ്, വിരമിക്കല്‍ കാലത്തെ സാമ്പത്തിക സുരക്ഷ എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ധിക്കുന്നതോടെ ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ക്കുള്ള ആവശ്യകതയും ഉയര്‍ന്നേക്കാം.

SBI Life, HDFC Life, Niva Bupa, ICICI Lombard തുടങ്ങിയ ലിസ്റ്റഡ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഈ പ്രവണത പ്രയോജനപ്പെടാം.

ഹെല്‍ത്ത്കെയറും ഉപേഭാഗവും

മാറുന്ന ജീവിതശൈലിയുടെ സ്വാധീനം വരുമാന വര്‍ധന, ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവ ആശുപത്രികള്‍, രോഗനിര്‍ണയ സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രീമിയം ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് വളര്‍ച്ചാസാധ്യതകള്‍ നല്‍കുന്നു.

ഓര്‍ഗനൈസ്ഡ് ഹെല്‍ത്ത്കെയര്‍, പ്രിവന്റീവ് ഡയഗ്‌ണോസ്റ്റിക്സ്, സ്പെഷ്യാലിറ്റി ചികിത്സകള്‍, ഉയര്‍ന്ന ഗുണനിലവാരമുള്ള ഉപഭോക്തൃ ബ്രാന്‍ഡുകള്‍ എന്നിവയുടെ ഡിമാന്‍ഡ് ഏറെ ഉയര്‍ന്നേക്കാം.

Apollo Hospitals, Sun Pharma, KIMS എന്നിവ ആേരാഗ്യ രംഗെത്ത നിേക്ഷപ സാധ്യതകള്‍ നല്‍കുേമ്പാള്‍ Trent, Swiggy, Eternal എന്നിവ മാറിെക്കാണ്ടിരിക്കുന്ന ഉപേഭാഗ രീതികളിലും ഡിജിറ്റല്‍ കൊമേഴ്സിലെയും അവസരങ്ങളിലേക്ക് വാതില്‍ തുറക്കുന്നു.

ഇന്ത്യയുടെ ന്യൂഏജ് സമ്പദ്‌വ്യവസ്ഥയില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമായി Eternal മാറിയിട്ടുണ്ട്. ലിസ്റ്റ് ചെയ്ത് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഏകദേശം 2.7 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം കമ്പനി കൈവരിച്ചു. എന്നാല്‍, ഈ മേഖലകളിലെ നിക്ഷേപങ്ങള്‍ വിലയിരുത്തുമ്പോള്‍ കമ്പനികളുടെ ലാഭക്ഷമത, മത്സരത്തിന്റെ തീവ്രത, ഓഹരികളുടെ മൂല്യനിര്‍ണയം എന്നിവ സൂക്ഷ്മമായി പരിശോധിക്കണം.

അടിസ്ഥാന സൗകര്യ മേഖല

ഗതാഗതം, വ്യാവസായിക സ്ഥാപനങ്ങള്‍, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ തുടര്‍ന്നും നിക്ഷേപം വര്‍ധിക്കുന്നത് എഞ്ചിനീയറിങ്, ക്യാപിറ്റല്‍ ഗുഡ്സ് കമ്പനികള്‍ക്ക് ഗുണകരമാകാം. റോഡുകളും റെയില്‍വേയും മാത്രമല്ല, ഡാറ്റ സെന്ററുകള്‍, ഉല്‍പാദന കേന്ദ്രങ്ങള്‍, വൈദ്യുതി ശൃംഖലകള്‍ എന്നിവയുടെ വളര്‍ച്ചയും പ്രത്യേക ഉപകരണങ്ങള്‍ക്കും വ്യാവസായിക ഓട്ടോമേഷനും ആവശ്യകത സൃഷ്ടിക്കും.

L&T, Siemens India, ABB India എന്നിവ ഈ മേഖലയിലെ പ്രമുഖ കമ്പനികളാണ്. CG Power, Transformers and Rectifiers (India) എന്നിവ വ്യാവസായിക, വൈദ്യുത ഉപകരണ മേഖലകളിലെ വളര്‍ച്ചയില്‍ പങ്കാളികളാകാനുള്ള അവസരം നല്‍കുന്നു.

വിതരണ ശൃംഖലകള്‍ വികസിക്കുന്നതിനനുസരിച്ച് Delhivery, JSW Infrastructure തുടങ്ങിയ ലോജിസ്റ്റിക്സ് കമ്പനികള്‍ക്കും നേട്ടമുണ്ടാേയക്കാം. മേഖലകള്‍ തിരഞ്ഞെടുക്കുന്നതിലല്ല, മികച്ച ബിസിനസുകള്‍ കണ്ടെത്തുന്നതിലാണ് നിക്ഷേപ മികവ്. ഇന്ത്യയുടെ വളര്‍ച്ചയുടെ അടുത്തഘട്ടം വിവിധ വ്യവസായങ്ങളില്‍ പുതിയ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത. എന്നാല്‍, നാളത്തെ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തുന്നതില്‍മാത്രം കാര്യമില്ല.

ലാഭകരമായി വളരാന്‍ ശേഷിയുള്ള ബിസിനസുകളെ തിരിച്ചറിയുകയും ന്യായമായ വരുമാനം നേടാന്‍ അവസരമുള്ള വിലയില്‍ അവയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്യുന്നിടത്താണ് ഒരു നിക്ഷേപകന്‍ വിജയിക്കുന്നത്.

ഊര്‍ജ മാറ്റം: പുതിയ വളര്‍ച്ചാ സാധ്യതകള്‍

വൈദ്യുതിയുടെ ആവശ്യകത ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. റിന്യൂവബിള്‍ എനര്‍ജി ഉല്‍പാദന ശേഷി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ സോളാര്‍ ഉപകരണങ്ങള്‍, വൈദ്യുതി പ്രസരണ ശൃംഖലകള്‍, ഊര്‍ജ സംഭരണം, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ മേഖലകള്‍ക്ക് വളര്‍ച്ചാ സാധ്യതകള്‍ സൃഷ്ടിക്കുന്നു.

പുനരുപയോഗ ഊര്‍ജത്തിന്റെ ഉല്‍പാദന ശേഷി വര്‍ധിക്കുന്നതോടെ വൈദ്യുതി വിതരണത്തിലെ ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യാന്‍ ഗ്രിഡ് നവീകരണത്തിനും ബാറ്ററി സംഭരണ സംവിധാനങ്ങള്‍ക്കും പ്രാധാന്യം കൂടും.

Tata Power, NTPC, Power Grid എന്നിവ ഈ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ നല്‍കുന്ന പ്രമുഖ കമ്പനികളാണ്. Waaree Energies, Premier Energies എന്നിവ സോളാര്‍ ഉല്‍പാദന മേഖലയിലും സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. Reliance Industries (RIL) ജാംനഗറിലെ ഗിഗാ കോംപ്ലക്സിലൂടെ സോളാര്‍ മൊഡ്യൂളുകള്‍, ബാറ്ററികള്‍, ഇലക്ട്രോലൈസറുകള്‍, ഫ്യുവല്‍ സെല്ലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ എനര്‍ജി ഇക്കോസിസ്റ്റം പടുത്തുയര്‍ത്തുകയാണ്.

2030-ഓടെ 100 GW പുനരുപയോഗ ഊര്‍ജശേഷി സ്ഥാപിക്കുകയും സാധ്യമാക്കുകയും ചെയ്യുകയെന്ന കമ്പനിയുടെ ലക്ഷ്യം ഗണ്യമായ വളര്‍ച്ചാ സാധ്യതകള്‍ തുറന്നേക്കാം. എന്നാല്‍, ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാര്യക്ഷമത, മൂലധന വിനിയോഗം, വാണിജ്യപരമായ ലാഭസാധ്യത എന്നിവയെ ആശ്രയിച്ചിരിക്കും.

എഐ: സോഫ്റ്റ്‌‍വെയര്‍ സേവനങ്ങള്‍ക്കപ്പുറം അവസരങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പരമ്പരാഗത ഐടി സേവനങ്ങള്‍ക്കപ്പുറത്തേക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ഡാറ്റ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. ബിസിനസുകള്‍ എഐ കൂടുതല്‍

വ്യാപകമായി ഉപയോഗിക്കുന്നതോടെ ഉയര്‍ന്ന കമ്പ്യൂട്ടിങ് ശേഷി, അതിവേഗ കണക്റ്റിവിറ്റി, വിശ്വസനീയമായ വൈദ്യുതി വിതരണം എന്നിവക്കുള്ള ആവശ്യകത വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

TCS, Infosys, HCLTech തുടങ്ങിയ ഐടി കമ്പനികള്‍ എഐ സൃഷ്ടിക്കുന്ന മാറ്റങ്ങേളാട് പൊരുത്തപ്പെടുമ്പോള്‍ Netweb Technologies പ്രത്യേക കമ്പ്യൂട്ടിങ് അടിസ്ഥാനസൗകര്യ മേഖലയി‌ലെ വളര്‍ച്ചയില്‍ പങ്കാളിയാകാനുള്ള അവസരം നല്‍കുന്നു. മെറ്റയുമായുള്ള പങ്കാളിത്തത്തിലൂെട ഈ മേഖലയിലേക്ക് Reliance Industries-ഉം കടന്നുവരുന്നുണ്ട്. ജാംനഗറില്‍ 168 മെഗാവാട്ട് ശേഷിയുള്ള എഐ അധിഷ്ഠിത ഡാറ്റ സെന്റര്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഈ കേന്ദ്രം മെറ്റ പാട്ടത്തിെനടുക്കും.

വൈദ്യുതി സംവിധാനങ്ങള്‍, കൂളിങ് സാങ്കേതിക വിദ്യകള്‍, നെറ്റ്‌‍വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലേക്കും ഈ വളര്‍ച്ചയുടെ സാധ്യതകള്‍ വ്യാപിക്കുന്നു. എന്നാല്‍, എഐയുടെ വര്‍ധിച്ച ആവശ്യകതയും അതിനായി നിക്ഷേപിക്കുന്ന മൂലധനത്തില്‍ നിന്ന് ആകര്‍ഷകമായ വരുമാനം നേടാനുള്ള കമ്പനികളുടെ ശേഷിയും രണ്ടായിക്കണ്ട് വിലയിരുത്തണം.

(നിക്ഷേപകരുടെ ശ്രദ്ധക്ക്: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കമ്പനികള്‍ കൂടുതല്‍ വിശകലനത്തിനുള്ള ഓഹരികളാണ്; വാങ്ങാനുള്ള ശുപാര്‍ശയല്ല.ഈ ലേഖനം കമ്പനികളുടെ നിലവിലെ ഓഹരി മൂല്യനിര്‍ണയം പരിശോധിക്കുന്നില്ല. അതിനാല്‍ പരാമര്‍ശിച്ച ഓഹരികള്‍ ആകര്‍ഷകമായ വിലയിലാണ് വ്യാപാരം നടത്തുന്നതെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കരുത്.)

India’s next growth opportunities may emerge across manufacturing, financial services, healthcare, infrastructure, energy transition and AI-linked businesses.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```