ഇന്ത്യയുടെ എയ്റോസ്പേസ്, ഡിഫൻസ് സെക്ടറിന്റെ ഭാവിയെന്ത്? തിളങ്ങാവുന്ന ഓഹരികൾ ഏതൊക്കെ?

സർക്കാർ പിന്തുണ, തദ്ദേശീയവത്കരണം, കയറ്റുമതി വളർച്ച, സ്വകാര്യ മേഖല പങ്കാളിത്തം എന്നിവ ഇന്ത്യൻ ഡിഫൻസ്-എയ്റോസ്പേസ് മേഖലയെ ദീർഘകാല വളർച്ചാ സാധ്യതയുള്ള മേഖലയാക്കി മാറ്റുന്നു.
Indian defence sector outlook
canva
Published on

രാജ്യത്തെ പ്രതിരോധ വ്യവസായ മേഖല (Defence sector) ഘടനാപരവും ആഴത്തിലുമുള്ള മാറ്റങ്ങൾക്ക് വേദിയായി കൊണ്ടിരിക്കുകയാണ്. ആയുധ സാമ​ഗ്രികൾക്ക് ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സർക്കാർ തദ്ദേശീയവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതും പൊതുബജറ്റുകളിൽ നീക്കിവെക്കുന്ന ഉയർന്ന വിഹിതവും സർക്കാരിന്റെ അനുകൂല ഭരണനയങ്ങളും ഒക്കെ കൂടിച്ചേരുമ്പോൾ പ്രതിരോധ മേഖലയുടെ ഭാവി ശോഭനമെന്ന് വിലയിരുത്തപ്പെടുന്നു. പൊതു മേഖല, സ്വകാര്യ മേഖല വ്യത്യാസമില്ലാതെ കമ്പനികളുടെ പങ്കാളിത്തം വർധിക്കുന്നതും ഡിഫൻസ് സെക്ടറിന് നേട്ടമാണ്.

1) പ്രധാന പൊതുമേഖല കമ്പനികൾ

ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖലയുടെ നട്ടെല്ലാണ് പൊതുമേഖല ഡിഫൻസ് കമ്പനികൾ. രാജ്യത്തെ പ്രതിരോധ ഉത്പാദന വ്യവസ്ഥയ്ക്ക് അടിത്തറപാകിയതും ഇവരാണ്. സർക്കാരിൽ നിന്നും നേരിട്ട് ലഭിക്കുന്ന കരാറുകളും ഭാവിയിലും കരാറുകൾ ലഭിക്കാനുള്ള സാധ്യത ശക്തമാണെന്നതും പൊതുമേഖല ഡിഫൻസ് കമ്പനികളെ വേറിട്ടതാക്കുന്നു. ഈ സെക്ടറിലെ ശ്രദ്ധേയമായ പൊതുമേഖല കമ്പനികൾ ചുവടെ ചേർക്കുന്നു.

  • ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) — യുദ്ധ വിമാനങ്ങളുടെയും എയ്റോസ്പേസ് സംവിധാനങ്ങളുടേയും നിർമാണം.

  • ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) — റഡാർ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളും നിർമിക്കുന്നു.

  • ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) — മിസൈൽ സംവിധാനങ്ങളും ആയുധങ്ങളും നിർമിക്കുന്നു.

  • മസ​ഗോൺ ഡോക്ക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡ് — നാവിക സേനയ്ക്ക് ആവശ്യമായ പടക്കപ്പലുകളും അന്തർവാഹിനികളും നിർമിക്കുന്നു.

  • കൊച്ചിൻ ഷിപ്‍യാർഡ് ലിമിറ്റഡ് — കപ്പൽ നിർമാണം/അറ്റക്കുറ്റപ്പണി (വിമാനവാഹിനി കപ്പലിന്റെ ഉൾപ്പെടെ)

  • ​ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് & എൻജിനീയേഴ്സ് ലിമിറ്റഡ് (GRSE) — പടക്കപ്പൽ നിർമാണം.

2) മറ്റ് തന്ത്രപ്രധാന പ്രതിരോധ സ്ഥാപനങ്ങൾ (പൊതുമേഖല)

  • ബി.ഇ.എം.എൽ. ലിമിറ്റഡ് — പ്രതിരോധ കവചിത വാഹനങ്ങൾ, റെയിൽവേ/ലോജി​സ്റ്റിക്സ് യന്ത്രങ്ങൾ

  • മിശ്ര ധാതു നി​ഗം ലിമിറ്റഡ് (MIDHANI) — പ്രതിരോധ, എയ്റോസ്പേസ് മേഖലയിലേക്ക് ആവശ്യമായ സവിശേഷ ലോഹക്കൂട്ടുകൾ

  • ​ഗോവ ഷിപ്‍യാർഡ് ലിമിറ്റഡ് — ജലവാ​ഹനങ്ങളുടെ നിർമാണവും അറ്റക്കുറ്റപ്പണിയും

  • ഹിന്ദുസ്ഥാൻ ഷിപ്‍യാർഡ് ലിമിറ്റഡ് — നാവികസേനയ്ക്ക് ആവശ്യമായ കപ്പലുകളും അറ്റക്കുറ്റപ്പണിയും

3) വൻകിട സ്വകാര്യ മേഖല ഡിഫൻസ് കമ്പനികൾ

തന്ത്രപ്രധാന സഹകരണങ്ങളും ശക്തമായ മാനുഫാക്ചറിം​ഗ് കഴിവുകളും കൊണ്ട് ഇന്ത്യൻ പ്രതിരോധ മേഖലയിൽ നിർണായക സംഭാവന നൽകുന്ന കമ്പനികളാണിത്.

  • ലാർസൺ & ട്യൂബ്രോ (L&T) — പ്രതിരോധ സംവിധാനങ്ങൾ, അന്തർവാഹിനികൾ, മിസൈൽ പ്ലാറ്റ്ഫോം എന്നിവയുടെ നിർമാണം

  • ഭാരത് ഫോർജ് — യന്ത്രത്തോക്ക് സംവിധാനങ്ങളും പ്രതിരോധ ഉപകരണങ്ങളും നിർമിക്കുന്നു.

  • അദാനി ഡിഫൻസ് & എയ്റോസ്പേസ് — യുദ്ധോപകരണങ്ങൾ‌, ​ഡ്രോൺ, എയ്റോസ്പേസ് മാനുഫാക്ചറിം​ഗ്

  • ഡൈനമാറ്റിക് ടെക്നോളജീസ് ലിമിറ്റഡ് — എയ്റോസ്പേസ് ഘടനകളും ഹൈഡ്രോളിക് സംവിധാനങ്ങളും നിർമിക്കുന്നു.

4) സ്വകാര്യ മേഖല ഡിഫൻസ് കമ്പനികൾ — മിഡ് ക്യാപ്

  • ഡേറ്റ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ് — ഡിഫൻസ് ഇലക്ട്രോണിക്സ്, ഏവിയോണിക്സ്, റഡാർ സംവിധാനങ്ങൾ

  • പരസ് ഡിഫൻസ് & സ്പേസ് ടെക്നോളജീസ് — എയ്റോസ്പേസ് സംവിധാനം, ഒപ്റ്റിക്സ്

  • അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ് — റഡാർ സംവിധാനം, ഇലക്ട്രോണിക് വാർഫെയർ

  • അപ്പോളോ മൈക്രോ സി​സ്റ്റംസ് ലിമിറ്റഡ് — ഡിഫൻസ്/എയ്റോസ്പേസ് ഇലക്ട്രോണിക്സ് സംവിധാനങ്ങൾ

  • അവാന്റൽ ലിമിറ്റഡ് — സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനം

  • എം.ടി.എ.ആർ ടെക്നോളജീസ് ലിമിറ്റഡ് — പ്രതിരോധ, ബഹിരാകാശ മേഖലയിലേക്ക് ആവശ്യമായ പ്രിസിഷൻ ഉപകരണങ്ങൾ

  • ഡി.സി.എക്സ് സി​സ്റ്റംസ് ലിമിറ്റഡ് — ഇലക്ട്രോണിക് സി​സ്റ്റംസ് സംയോജനം

  • സെൻ ടെക്നോളജീസ് ലിമിറ്റഡ് — പ്രതിരോധ പരിശീലനം, സിമുലേഷൻ സംവിധാനം

  • സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് — പടക്കോപ്പുകളും സ്ഫോടക വസ്തുക്കളും

  • റോസ്സൽ ഇന്ത്യ ലിമിറ്റഡ് (റോസ്സൽ ടെക്സിസ്) — ഡിഫൻസ് ഇലക്ട്രോണിക്സ്, ഇന്റർകണക്ട് സൊലൂഷൻസ്

  • കൃഷ്ണ ഡിഫൻസ് & അലെയ്ഡ് ഇൻഡസ്ട്രീസ് — പ്രതിരോധ ഉപകരണങ്ങളും സംവിധാനങ്ങളും

5) വളർന്നുവരുന്ന ഡിഫൻസ് & എയ്റോസ്പേസ് അനുബന്ധ കമ്പനികൾ

  • ആസാദ് എൻജിനീയറിം​ഗ് — പ്രിസിഷൻ എയ്റോസ്പേസ് ഉപകരണങ്ങൾ

  • ആക്സിസ്കേഡ്സ് ടെക്നോളജീസ് ലിമിറ്റഡ് — എൻജിനീയറിം​ഗ് ഡിസൈൻ സർവീസസ്

  • പ്രീമിയർ എക്സ്പ്ലോസീവ്സ് ലിമിറ്റഡ് — റോക്കറ്റ് മോട്ടോർ, പ്രൊപ്പല്ലന്റ്

  • എൻ.ഐ.ബി.ഇ ലിമിറ്റഡ് — ഡിഫൻസ് ഘടകങ്ങളുടെ നിർമാണം

  • സി.എഫ്.എഫ് ഫ്ലൂയിഡ് കൺട്രോൾ ലിമിറ്റഡ് — നേവൽ ഫ്ലൂയിഡ് സി​സ്റ്റംസ്

  • യൂണിമെക് എയ്റോസ്പേസ് — പ്രിസിഷൻ മെഷീൻഡ് എയ്റോസ്പേസ് ഘടകങ്ങൾ

  • ശ്രീ റെഫ്രജറേഷൻസ് — വ്യാവസായിക ശീതികരണ സംവിധാനങ്ങൾ

  • സി2സി അഡ്വാൻസ്ഡ് സി​സ്റ്റംസ് ലിമിറ്റഡ് — ഡിഫൻസ് ഇലക്ട്രോണിക്സ്

6) ഡ്രോൺ & പുതുതലമുറ ഡിഫൻസ് ടെക്നോളജി കമ്പനികൾ

  • ഐഡിയഫോർജ് ടെക്നോളജി ലിമിറ്റഡ് — പ്രതിരോധത്തിനും നിരീക്ഷണത്തിനുമുള്ള ഡ്രോൺ.

  • ​​ഗരുഡ എയ്റോസ്പേസ് — ആളില്ലാ വിമാനം, ഡ്രോൺ സൊലൂഷൻസ്

7) പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള ചെറുകിട ഡിഫൻസ് കമ്പനികൾ

  • സിക ഇന്റർപ്ലാന്റ് സി​സ്റ്റംസ് — ലോജി​സ്റ്റിക്സ് & അറ്റക്കുറ്റപ്പണി സേവനങ്ങൾ

  • ഹൈ എനർജി ബാറ്ററീസ് ഇന്ത്യ — പ്രത്യേക ഡിഫൻസ് ബാറ്ററികൾ

  • തനേജ എയ്റോസ്പേസ് & ഏവിയേഷൻ — വിമാനങ്ങളുടെയും എയ്റോസ്പേസ് ഘടകങ്ങളുടേയും നിർമാണം

8) തന്ത്രപ്രധാന കമ്പനികൾ (ലി​സ്റ്റ് ചെയ്യാത്തവ)

  • ടാറ്റ അഡ്വാൻസ്ഡ് സി​സ്റ്റംസ്

  • മഹീന്ദ്ര ഡിഫൻസ് സി​സ്റ്റംസ്

  • റിലയൻസ് നേവൽ & എൻജിനീയറിം​ഗ്

  • ​ഗോദ്റേജ് എയ്റോസ്പേസ്

  • മഹീന്ദ്ര എയ്റോസ്പേസ്

  • ദസ്സോ റിലയൻസ് എയ്റോസ്പേസ് (DRAL)

വളർച്ചയ്ക്ക് സഹായിക്കുന്ന മുഖ്യ ഘടകങ്ങൾ

സർക്കാരിന്റെ ഭരണനയ പിന്തുണ

  • പൊതുബജറ്റിൽ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം (2026 സാമ്പത്തിക വർഷത്തിൽ 6.81 ലക്ഷം കോടി രൂപ)

  • തദ്ദേശവത്കരണം പ്രോത്സാഹിപ്പിക്കുന്നു; ഇറക്കുമതിക്ക് ബദൽ തേടുന്നു

  • ഉദാരമായ വിദേശ നിക്ഷേപ ചട്ടങ്ങൾ (ഓട്ടോമാറ്റിക് റൂട്ട് മുഖേന 74% വരെ)

  • മേക്ക് ഇൻ ഇന്ത്യ സംരംഭങ്ങൾ

കയറ്റുമതി വളർച്ച

  • കഴിഞ്ഞ ദശകത്തിൽ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയിൽ ​ഗണ്യമായ വളർച്ച.

  • 2030 സാമ്പത്തിക വർഷത്തോടെ കയറ്റുമതി ലക്ഷ്യം: 50,000 കോടി രൂപ

സ്വകാര്യ മേഖല പങ്കാളിത്തം

പ്രതിരോധ വ്യവസായ മേഖലയിൽ നിർമാണം, ​ഗവേഷണം, വികസനം, ആ​ഗോള പങ്കാളിത്തം എന്നീ മേഖലകളിൽ സ്വകാര്യ കമ്പനികളുടെ സാന്നിധ്യം നിർണായകമാകുന്നു.

സാങ്കേതികവിദ്യ മുന്നേറ്റം

ഡ്രോൺ, റഡാർ സംവിധാനം, മിസൈൽ ടെക്നോളജി, സ്പേസ്, സൈബർ ഡിഫൻസ് തുടങ്ങിയ മേഖലകളിലെ സാങ്കേതിവിദ്യ മുന്നേറ്റം.

ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

സർക്കാരിന്റെ ഭരണനയ പിന്തുണ, തദ്ദേശീയവത്കരണം, ഭാവി കരാറുകൾക്കുള്ള ശക്തമായ സാധ്യത എന്നീ അനുകൂല ഘടകങ്ങൾ കാരണം ദീർഘമായ കാലയളവിൽ വളർച്ച പ്രകടമാക്കാവുന്ന സെക്ടറാണ് ഡിഫൻസ്. എന്നിരുന്നാലും വളർച്ച സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. കൂടുതൽ ആയുധങ്ങൾ വാങ്ങുകയും സംഭംരിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനം കമ്പനികൾക്ക് കൂടുതൽ കരാറുകൾ ലഭിക്കുന്നതിന് സ​ഹായിക്കും. അതുപോലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ് തുടങ്ങിയ വൻകിട സ്ഥാപനങ്ങളുടെ പുതിയതായി ലഭിക്കുന്ന കരാ‌‌റുകളും അതിന്റെ നടത്തിപ്പും അവയുടെ വരുമാന വളർച്ചയേയും ലാഭം കരസ്ഥമാക്കുന്നതിനേയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കൂടാതെ കമ്പനികളുടെ കയറ്റുമതി വളർച്ചയും ശ്രദ്ധിക്കേണ്ടതാകുന്നു. കയറ്റുമതി ഉയർന്നാൽ കമ്പനിയുടെ വരുമാനവും ലാഭ മാർജിനും മെച്ചപ്പെടും. അതുപോലെ ആ​ഗോള കമ്പനികളുമായുള്ള സഹകരണം അതിവേ​ഗത്തിൽ നവീന സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിനും സഹായകരമാകും. ആ​ഗോള ആയുധ വിപണിയിലേക്ക് പ്രവേശനവും സു​ഗമമാകും. കൂടാതെ പ്രതിരോധ മേഖലയിൽ വർധിക്കുന്ന തദ്ദേശീയവത്കരണം ഇറക്കുമതി കുറയ്ക്കുവാനും ആഭ്യന്തര കമ്പനികളുടെ വളർച്ചയ്ക്കും സഹായിക്കും.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരിൽ നിന്നും മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com