ഓഹരി വിപണിക്ക് ഇനി അവധി എന്ന്? അറിയാം, 2025 ലെ ഹോളിഡേ കലണ്ടര്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ അടുത്തുള്ള അവധി ദിനം എന്നാണ്? പുതുവര്‍ഷത്തില്‍ വിപണിക്ക് അവധിയുള്ള ദിവസങ്ങളുടെ കലണ്ടര്‍ ബി.എസ്.ഇയും എന്‍.എസ്.ഇയും പ്രഖ്യാപിച്ചു. ജനുവരിയില്‍ അവധിയില്ല. ഏറ്റവും കൂടുതല്‍ അവധികള്‍ വരുന്നത് ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ്. മൂന്നു ദിവസം വീതം. മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങളില്‍ രണ്ടും ഫെബ്രുവരി, മെയ്, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒരു ദിവസം വീതവും വിപണി തുറക്കില്ല. 2025 ലെ മുഹൂര്‍ത്ത വ്യാപാരം ഒക്ടോബര്‍ 21 ചൊവ്വാഴ്ചയാണ്. വ്യാപാര സമയം പിന്നീട് പ്രഖ്യാപിക്കും.

ഈ വര്‍ഷം 14 അവധികള്‍

2025 ല്‍ വാരന്ത്യങ്ങളിലെ അവധികള്‍ക്ക് പുറമെ 14 ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ തുറക്കില്ല. ഫെബ്രുവരി 25 ബുധനാഴ്ച മഹാനവമി ദിനത്തിലാണ് അടുത്ത അവധി വരുന്നത്. ഒക്ടോബറില്‍ ദീപാവലിയോടനുബന്ധിച്ച് തുടര്‍ച്ചയായി രണ്ട് ദിവസം വിപണി അടഞ്ഞു കിടക്കും. വിപണിയിലെ ഈ വര്‍ഷത്തെ അവധി ദിവസങ്ങള്‍ ഇതാണ്:

ഫെബ്രുവരി 26, ബുധന്‍- മഹാനവമി

മാര്‍ച്ച് 14, വെള്ളി- ഹോളി

മാര്‍ച്ച് 31, തിങ്കള്‍-ഈദുല്‍ ഫിത്വര്‍

ഏപ്രില്‍ 10, വ്യാഴം-ശ്രീ മഹാവീര്‍ ജയന്തി

ഏപ്രില്‍ 14, തിങ്കള്‍- അംബേദ്കര്‍ ജയന്തി

ഏപ്രില്‍ 18, വെള്ളി- ദു:ഖ വെള്ളി

മെയ് 01, വ്യാഴം- മഹാരാഷ്ട്ര ദിനം

ഓഗസ്റ്റ് 15, വെള്ളി- സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 27, ബുധന്‍- ഗണേശ ചതുര്‍ത്ഥി

ഒക്ടോബര്‍ 02,വ്യാഴം- ഗാന്ധി ജയന്തി/ ദസറ

ഒക്ടോബര്‍ 21, ചൊവ്വ- ദീപാവലി

ഒക്ടോബര്‍ 22, ബുധന്‍- ദീപാവലി

നവംബര്‍ 05, ബുധന്‍- ഗുരു നാനാക് ജയന്തി

ഡിസംബര്‍ 25, വ്യാഴം- ക്രിസ്മസ്

Related Articles
Next Story
Videos
Share it