ഇന്ത്യൻ വിപണി നേട്ടത്തിൽ തുടരുന്നു; സെൻസെക്സ് 75,000നു മുകളിൽ; നിഫ്റ്റിയും മുന്നേറ്റത്തിൽ

ഐടി സേവന കമ്പനികൾ ഇന്നും താഴ്ന്നു; എഐ മേഖലയ്ക്കു നിയന്ത്രണങ്ങൾ ഉണ്ടാകില്ല എന്ന സൂചനയാണ് ഇവയെ താഴ്ത്തിയത്
Stock Market News
പ്രതീകാത്മക ചിത്രംImage Source: Canva
Published on

ഇന്ത്യൻ ഓഹരി വിപണി ഇന്നു (സെപ്റ്റംബർ 22) നേട്ടത്തോടെ വ്യാപാരം തുടങ്ങി. ചാഞ്ചാട്ടത്തിനു ശേഷം മുന്നേറ്റം തുടർന്നു. രാവിലെ 74,901ൽ ഓപ്പൺ ചെയ്ത സെൻസെക്സ് സൂചിക 75,038 വരെ കയറിയിട്ടു താഴ്ന്നു. പിന്നീടു തിരികെ 75,000നു മുകളിൽ കയറി. നിഫ്റ്റി സൂചിക 23,489 വരെ ഉയർന്ന ശേഷം 23,425 വരെ താഴ്ന്നിട്ടു തിരിച്ചു കയറി. ഐടി സേവന കമ്പനികൾ ഇന്നും താഴ്ന്നു. എഐ മേഖലയ്ക്കു നിയന്ത്രണങ്ങൾ ഉണ്ടാകില്ല എന്ന സൂചനയാണ് ഇവയെ താഴ്ത്തിയത്.

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള സാധ്യത കുറവായി. ചൈനയും ഇന്ത്യയുമാണ് ഈ വിഷയത്തിൽ നോട്ടപ്പുള്ളികൾ. ചൈനയുമായി അമേരിക്ക മറ്റു കാരണങ്ങളാൽ അടുപ്പത്തിനു ശ്രമിക്കുകയാണ്. ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ് വരും ദിവസങ്ങളിൽ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടക്കും. മന്ത്രി തലത്തിൽ നടന്ന പ്രാരംഭ ചർച്ചകൾ സൗഹാർദപരമായിരുന്നു. ഇത് ഇന്ത്യക്കും ആശ്വാസകരമാണ്.

കമ്പനി വാർത്തകൾ

യു.സ് വിപണിയിലേക്കു കയറ്റുമതി നടത്തുന്ന പോൾ ഗ്ലോബൽ, അരവിന്ദ്, റെയ്മണ്ട്, ഗോകൽദാസ്, കിറ്റെക്സ് ഗാർമെൻ്റ്സ് തുടങ്ങിയവ ഏഴു ശതമാനം വരെ ഉയർന്നു. കഴിഞ്ഞ ദിവസം 52 ആഴ്ചയിലെ താഴ്ന്ന നിലയായ 116 രൂപയിലേക്കു വീണ കിറ്റെക്സ് ഇന്നു 120 രൂപയിലേക്കു കയറി. കൊട്ടക് മഹീന്ദ്ര ബാങ്കിനു 465 രൂപ ലക്ഷ്യവില കാണുന്ന സിറ്റി ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. എൽ ആൻഡ് ടി ഓഹരിയെ ഓവർ വെയിറ്റ് ആയി റേറ്റ് ചെയ്ത ജെപി മോർഗൻ ലക്ഷ്യവില 5060 രൂപയായി ഉയർത്തി.

ഗെയിൽ ഓഹരിക്കു സ്വിസ് നിക്ഷേപ ബാങ്ക് യുബിഎസ് 215 രൂപ ലക്ഷ്യവില നിർണയിച്ച് വാങ്ങൽ ശിപാർശ നൽകി. ബ്ലൂസ്റ്റാർ ഓഹരിക്കു ജെഫറീസ് 1635 രൂപ ലക്ഷ്യവില നിർണയിച്ചു. കോൾ ഇന്ത്യയുടെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി 480 രൂപയായി ഉയർത്തി. മാൻകൈൻഡ് ഫാർമയുടെ ലക്ഷ്യവില 3000 രൂപയിലേക്കു കയറ്റിയ കൊട്ടക് മഹീന്ദ്ര ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.

എൻടിപിസിയിൽ നിന്ന് 488 കോടി രൂപയുടെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിർമാണ കരാർ ലഭിച്ച പേസ് ഡിജിടെക് 12 ശതമാനം വരെ കുതിച്ചു. കമ്പനിയുടെ 11 ശതമാനം ഓഹരി ശരാശരി 300 രൂപ നിരക്കിൽ ബൾക്ക് ഇടപാടിൽ കൈമാറിയ ആർഎച്ച്ഐ മാഗ്നെസിറ്റ രാവിലെ അഞ്ചു ശതമാനം ഉയർന്നു. മാസ്റ്റർ കാർഡിൻ്റെ 4.3 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറിയ നിന്നെ തുടർന്ന് പൈൻ ലാബ്സ് ഓഫരി മൂന്നു ശതമാനം മുന്നേറി.

രൂപ നേട്ടത്തിൽ

ഡോളറിനെതിരേ രൂപയുടെ വിനിമയ നിരക്ക് ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. പിന്നീടു നേട്ടം കുറച്ചു. ഡോളർ ഏഴു പൈസ കുറഞ്ഞ് 95.75 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 95.67 രൂപ വരെ താഴ്ന്ന ശേഷം 95.77 രൂപയിലേക്കു കയറി. സ്വർണം ലോകവിപണിയിൽ ഔൺസിന് 4,348 ഡോളറിൽ എത്തിയിട്ടു 4,337 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ കൂടി 1,13,480 രൂപയായി. ക്രൂഡ് ഓയിൽ വില കൂടി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 101.56 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 96.65 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com