ഏഷ്യന്‍ വിപണികളില്‍ ഇടിവ്‌ ഇന്ത്യയില്‍ കുതിപ്പ്! ഓഹരി വിപണിയുടെ കരുത്തിന് പിന്നിലെന്ത്? ഇപ്പോള്‍ വിപണിയില്‍ സംഭവിക്കുന്നത് ഇതൊക്കെ

ഏഷ്യന്‍ വിപണികളുടെ തകര്‍ച്ച അവഗണിച്ച് ഇന്ത്യന്‍ വിപണി മുന്നേറ്റം തുടര്‍ന്നു. വിദേശനിക്ഷേപകര്‍ ഇന്ത്യയിലേക്കു മടങ്ങി വരുന്നതിന്റെ ആവേശമാണു നിക്ഷേപകര്‍ കാണിക്കുന്നത്
ഏഷ്യന്‍ വിപണികളില്‍ ഇടിവ്‌ ഇന്ത്യയില്‍ കുതിപ്പ്! ഓഹരി വിപണിയുടെ കരുത്തിന് പിന്നിലെന്ത്? ഇപ്പോള്‍ വിപണിയില്‍ സംഭവിക്കുന്നത് ഇതൊക്കെ
Published on: 

ഏഷ്യന്‍ വിപണികളുടെ തകര്‍ച്ച അവഗണിച്ച് ഇന്ത്യന്‍ വിപണി മുന്നേറ്റം തുടര്‍ന്നു. വിദേശനിക്ഷേപകര്‍ ഇന്ത്യയിലേക്കു മടങ്ങി വരുന്നതിന്റെ ആവേശമാണു നിക്ഷേപകര്‍ കാണിക്കുന്നത്. സ്‌മോള്‍ ക്യാപ്പുകള്‍ ഒഴികെ എല്ലാ വിഭാഗം ഓഹരികളും കയറ്റത്തിലായി.

രാവിലെ സെന്‍സെക്‌സ് 82,312 ഉം നിഫ്റ്റി 25,338 ഉം വരെ ഉയര്‍ന്നു. മെറ്റല്‍, റിയല്‍റ്റി, ഓട്ടോ എന്നിവ ഒഴികെ എല്ലാ മേഖലകളും മുന്നേറി. ബാങ്ക് നിഫ്റ്റി രാവിലെ ഒരു ശതമാനം കുതിച്ചു.

റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതിനെ തുടര്‍ന്നു സെന്‍കോ ഗോള്‍ഡ് ഓഹരി ആറു ശതമാനം താഴ്ന്നു.

സൗദി അറേബ്യ 2,400 കോടി രൂപയുടെ ഡീസലൈനേഷന്‍ പ്ലാന്റ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിഎ ടെക് വാബാഗ് ഓഹരി 10 ശതമാനം ഇടിഞ്ഞു. വലിയ നഷ്ടം കാണിച്ച രണ്ടാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ടാറ്റാ മോട്ടോഴ്‌സ് പിവി ഓഹരി എട്ടു ശതമാനം നഷ്ടത്തിലായി.

കേയ്ന്‍സ് ടെക്‌നോളജി റിസല്‍ട്ട് നിരാശപ്പെടുത്തി. ഓഡിറ്റര്‍ നടത്തിയ പരാമര്‍ശങ്ങളും ശ്രദ്ധിക്കേണ്ടവയാണ്. ഓഹരി 18 ശതമാനം ഇടിഞ്ഞു.

ശിഷ്ട ഓഹരിയും വാര്‍ബര്‍ഗ് പിങ്കസ് കൈവശപ്പെടുത്തുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രൈകോള്‍ ഓഹരി ഒന്‍പതു ശതമാനം വരെ താഴ്ന്നു.

നേട്ടം ഈ ഓഹരികളില്‍

മികച്ച രണ്ടാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ടിവിഎസ് സപ്ലൈ ചെയിന്‍ 14 ഉം ബെല്‍റൈസ് ഇന്‍ഡസ്ട്രീസ് 10 -ഉം ശതമാനം കുതിച്ചു. വിക്രം സോളറിനു രണ്ടാം പാദത്തില്‍ വരുമാനം 3.4 ശതമാനം കുറഞ്ഞപ്പോള്‍ അറ്റാദായം 97 ശതമാനം ഇടിഞ്ഞു. ഓഹരി വില എട്ടു ശതമാനം താഴ്ന്നു.

രൂപ ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 94.21 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 94.09 രൂപയായി.

ലോക വിപണിയില്‍ സ്വര്‍ണം താഴുകയാണ്. രാവിലെ സ്വര്‍ണം ഔണ്‍സിനു 3862 ഡോളര്‍ ആയി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയില്‍ എത്തി.

ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടു കയറി. ബ്രെന്റ് ഇനം 95.36 ഡോളറും ഡബ്‌ള്യുടിഐ ഇനം 88.51 ഡോളറും ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```