നേട്ടത്തോടെ തുടങ്ങി കൂപ്പുകുത്തി വിപണി; സെൻസെക്‌സ് 1000 പോയിന്റ് താഴ്ന്നു, രൂപയും ദുർബലം

മിഡ്ക്യാപ് 100 സൂചിക 2.75 ശതമാനവും സ്മോൾക്യാപ് സൂചിക 3.50 ശതമാനവും താഴ്ന്നു; ബാങ്ക് നിഫ്റ്റി 800-ലേറെ പോയിന്റ് ഇടിഞ്ഞു.
market sell off
canva
Published on: 

മികച്ച നേട്ടത്താടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു വലിയ താഴ്ചയിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ തകർച്ച തുടർന്നു. ബാങ്ക് നിഫ്‌റ്റിയും ധനകാര്യ കമ്പനികളും ഇന്നു വലിയ നഷ്ടത്തിലാണ്.  

നിഫ്റ്റി 22,787 വരെ ഉയർന്ന ശേഷം 22,500 നു താഴേക്കു വീണു. ഒരു ശതമാനം നഷ്ടത്തോടെ നിഫ്റ്റി 22450 നടുത്തെത്തി. സെൻസെക്സ് 73,000 നു താഴെയായി.73,766 വരെ കയറിയ സെൻസെക്സ് 1000 പോയിൻ്റ് ഇടിഞ്ഞു. 54,990 വരെ രാവിലെ ഉയർന്ന ബാങ്ക് നിഫ്റ്റി പിന്നീട് 800  ലേറെ പോയിൻ്റ് ഇടിഞ്ഞു.  മിഡ് ക്യാപ് 100 സൂചിക 2.75 ഉം സ്മോൾ ക്യാപ്പ് 100 സൂചിക 3.50 ഉം ശതമാനം താഴ്ചയിലായി.

ഐടി ഓഹരികൾക്ക് ആശ്വാസം

എഐ വമ്പന്മാരുടെ തളർച്ച ഇന്ത്യൻ ഐടി സേവന കമ്പനികളെ സഹായിച്ചു. ഇന്ത്യൻ കമ്പനികൾക്ക് എഐ ഭീഷണി കുറയും എന്നതാണു കാരണം. ഐടി സൂചിക മൂന്നു ശതമാനത്തോളം കയറി. പിന്നീടു നേട്ടം ഒരു ശതമാനത്തിൽ താഴെയായി. ടിസിഎസ് 3.5 ശതമാനം ഉയർന്നു.

ഊർജ, ലോഹ ഓഹരികളിൽ തിരിച്ചടി

ഊർജകമ്പനികൾ ഇന്നു താഴ്ചയിലാണ്. ഹിറ്റാച്ചി എനർജി, ജിഇ വെർണോവ, ടിഡി പവർ, എബിബി, കമ്മിൻസ്, സിജി പവർ തുടങ്ങിയവ അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

ആഗോള വിപണിയിൽ ലോഹങ്ങൾക്കു വില ഇടിഞ്ഞത് ലോഹ കമ്പനികളെ അഞ്ചു ശതമാനം വരെ താഴ്ത്തി.

സ്വർണവിലയിലെ ഇടിവ് സ്വർണ ഇടിഎഫുകളെ മൂന്നു ശതമാനത്തോളം താഴ്ത്തി. വെള്ളി ഇടിഎഫുകൾ അഞ്ചു ശതമാനം വരെ ഇടിഞ്ഞു.  സ്വർണപ്പണയ കമ്പനികളും ജ്വല്ലറികളും ഇടിവിലാണ്.

ഓഹരികളുടെ പ്രകടനം

വരുമാനം വർധിപ്പിച്ചു നഷ്‌ടം കുറച്ച സ്വിഗ്ഗിക്ക് ജെപി മോർഗനും നൊമുറയും കൊട്ടക് സെക്യൂരിറ്റീസും 300 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങൽ ശിപാർശ നൽകി. ഓഹരി രാവിലെ 13 ശതമാനം ഇടിഞ്ഞു.

മികച്ച രണ്ടാം പാദ റിസൽട്ട് പുറത്തിറക്കിയ സൈയൻ്റ് ഓഹരി പത്തു ശതമാനത്തോളം കുതിച്ചു. 

ഹാവൽസിന് എച്ച്എസ്ബിസി 1400 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങൽ ശിപാർശ ചെയ്തു. ഓഹരി ഒരു ശതമാനം താഴ്ന്നു.

എച്ച്പിസിഎലിന് സിറ്റി 435 രൂപ ലക്ഷ്യവില നിർണയിച്ച് വാങ്ങൽ ശിപാർശ നൽകി. അതേസമയം യുബിഎസ് 340 രൂപ ലക്ഷ്യവില നിശ്ചയിച്ച് വില്പന ശിപാർശ ചെയ്തു.

രൂപയും ബോണ്ടും സ്വര്‍ണവും

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 94.79 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.77 രൂപ വരെ താഴ്ന്ന ശേഷം 94.93 രൂപയിലേക്കു  കയറി. ക്രൂഡ് ഓയിൽ വില കൂടുന്നതാണു രൂപയുടെ താഴ്ചയ്ക്കു കാരണം.

ലോക വിപണിയിൽ സ്വർണം രാവിലെ ഇടിഞ്ഞിട്ടു 4000 ഡോളറിനു മുകളിലേക്കു തിരിച്ചു കയറി.  4025 ഡോളർ വരെ കയറിയിട്ടു 4008 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1400 രൂപ കുറഞ്ഞ് 1,04,480 രൂപയിൽ എത്തി. 

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെൻ്റ് ഇനം 113.89 ഡോളറിലും ഡബ്ള്യുടിഐ ഇനം 100-17 ഡോളറിലും എത്തി. 

Indian equity benchmarks witness sharp selling driven by banking, midcaps, and global metal price drops, while IT stocks offer temporary support.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com