നേരിട്ടുള്ള വിദേശ നിക്ഷേപം കുറയുന്നു, ഇന്ത്യക്ക് 7-ാം സ്ഥാനം

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം കുറഞ്ഞതായി ഐക്യ രാഷ്ട്ര സഭയുടെ വ്യാപാരവും വികസനവും സംബന്ധിക്കുന്ന ഏജൻസി (UNCTAD) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 2020 ൽ 64 ശതകോടി ഡോളർ വിദേശ നിക്ഷേപം ലഭിച്ച സ്ഥാനത്ത് 2021 ൽ 45 ശതകോടി ഡോളറായി കുറഞ്ഞു (30 % ഇടിവ്). നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് ഇപ്പോൾ 7-ാം സ്ഥാനം. അതെ സമയം ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ഉള്ള നിക്ഷേപം 43 % വർധിച്ച് 15.5 ശതകോടി ഡോളറായി.

2021 ൽ ഇന്ത്യക്ക് ലഭിച്ച നിക്ഷേപങ്ങളിൽ കൂടുതൽ പുനരുപയോഗ ഊർജ പദ്ധതികൾക്കായിരുന്നു (23 എണ്ണം).
ആർസിലർ മിറ്റൽ- നിപ്പോൺ സ്റ്റീലിന്റെ (ജപ്പാൻ) ഉരുക്ക്, സിമെന്റ് നിർമാണ യൂണിറ്റിന് വേണ്ടി ലഭിച്ച 13.5 ശതകോടി ഡോളറും, മാരുതി സുസുക്കിയുടെ പുതിയ കാർ ഉല്പാദന കേന്ദ്രത്തിന് വേണ്ടി ലഭിച്ച 2.4 ശതകോടി ഡോളറുമാണ് ഏറ്റവും വലിയ രണ്ട് പദ്ധതികൾ.
കഴിഞ്ഞ വർഷം നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതിൽ ആദ്യ മൂന്ന് രാജ്യങ്ങൾ -അമേരിക്ക (367 ശതകോടി ഡോളർ), ചൈന (181 ശതകോടി ഡോളർ) ഹോങ്കോങ് (141 ശതകോടി ഡോളർ). മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം 64 ശതമാനം ഉയർന്ന് 1600 ശതകോടി ഡോളറായി.
ഭക്ഷ്യ, ഇന്ധന വില വർധനവും, ഉൽപ്പന്നങ്ങളുടെ വിലവർധനവും, പലിശ നിരക്കുകൾ കൂടുന്നതും, സാമ്പത്തിക വിപണികളിൽ പ്രതികൂല വികാരം ഉള്ളതുകൊണ്ടും 2022 ൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വളർച്ച കുറയാൻ സാധ്യത ഉള്ളതായി UNCTAD വിലയിരുത്തുന്ന


Related Articles
Next Story
Videos
Share it