ചില്ലറയല്ല ലാഭവിഹിതം! അദാനിയും അംബാനിയും മറ്റും നേടിയത് ₹ 40,000 കോടി, ഞെട്ടിച്ചത് ശിവ്‌നാടാര്‍, ആസാദ് മൂപ്പനും പട്ടികയില്‍

എച്ച്‌സിഎൽ, ആകെ 16,290 കോടി രൂപയാണ് ലാഭവിഹിതമായി നൽകിയത്
 Adani, Ambani, and Shiv Nadar
Image courtesy: www.snuchennai.edu.in/shiv-nadar, Canva
Published on

ഇന്ത്യയിലെ ഏറ്റവും ധനികരായ ശതകോടീശ്വരന്മാർ 2025 സാമ്പത്തിക വർഷത്തിൽ കൂടുതൽ സമ്പന്നരായത് ഓഹരി മൂല്യം ഉയര്‍ന്നതിലൂടെയോ ഐപിഒ യില്‍ ലഭിച്ച അപ്രതീക്ഷിത നേട്ടങ്ങളിലൂടെയോ അല്ല. അംബാനി, അദാനി, അനിൽ അഗർവാളിന്റെ വേദാന്ത എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും ശക്തമായ പത്ത് പ്രൊമോട്ടർ ഗ്രൂപ്പുകൾ ഈ വർഷം മൊത്തത്തിൽ 40,000 കോടിയിലധികം രൂപയുടെ ലാഭവിഹിതമാണ് (Dividend) സ്വന്തമാക്കിയത്. എച്ച്‌സി‌എൽ ടെക്‌നോളജീസിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ ശിവ് നാടാർ 2025 സാമ്പത്തിക വർഷത്തിൽ 9,902 കോടി രൂപയുടെ ലാഭവിഹിതമാണ് നേടിയത്.

ഓഹരിയൊന്നിന് 60 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച എച്ച്‌സിഎൽ, ആകെ 16,290 കോടി രൂപയാണ് നൽകിയത്. നാടാർ കുടുംബത്തിന് കമ്പനിയിൽ 60.81 ശതമാനം ഓഹരികളാണ് ഉളളത്. 3,730 കോടി ഡോളർ ആസ്തിയുള്ള 80 വയസ്സുള്ള ടെക് മാഗ്നറ്റ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ധനികനാണ്. അന്താരാഷ്ട്ര ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിൽ 50-ാം സ്ഥാനത്താണ് ശിവ് നാടാറുളളത്.

തൊട്ടു പിന്നിലുളളത് വേദാന്തയുടെ അനിൽ അഗർവാളാണ്. അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞ വർഷം 9,591 കോടി രൂപയുടെ ലാഭവിഹിതമാണ് നേടിയത്. 2025 സാമ്പത്തിക വർഷത്തിൽ മൊത്തം 17,009 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച വേദാന്തയുടെ പണം നല്‍കല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലിംഗ് സ്ഥാപനം വൈസ്രോയ് റിസേര്‍ച്ച് ഇത്തരത്തില്‍ പണം നല്‍കുന്നതില്‍ ക്രമക്കേടുളളതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ഗൗതം അദാനിയും കുടുംബവും അവരുടെ ഗ്രൂപ്പ് കമ്പനികളിൽ നിന്ന് 1,460 കോടി രൂപയാണ് ലാഭവിഹിതം നേടിയത്. അദാനി പോർട്ട്‌സ് & സെസില്‍ നിന്ന് 996 കോടി രൂപയും ബാക്കിയുള്ളത് അംബുജ സിമന്റ്‌സ്, അദാനി എന്റർപ്രൈസസ്, അദാനി ടോട്ടൽ ഗ്യാസ്, എസിസി എന്നിവയിൽ നിന്നുമാണ്.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ പ്രൊമോട്ടറായ എം. ആസാദ് മൂപ്പന്‍ 2025 സാമ്പത്തിക വർഷത്തിൽ 2,469 കോടി രൂപയാണ് ലാഭവിഹിതമായി സമ്പാദിച്ചത്. 41.89 ശതമാനം ഹോൾഡിംഗും ഓഹരിക്ക് 118 രൂപ ലാഭവിഹിതവും ഉള്ള ആസ്റ്റർ, ആരോഗ്യ സംരക്ഷണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ലാഭവിഹിതം നല്‍കിയ സ്ഥാപനങ്ങളിലൊന്നാണ്.

India’s top billionaires including Adani, Ambani, and Shiv Nadar earned over ₹40,000 crore in dividends during FY2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com