Begin typing your search above and press return to search.
ഹോം ടെക്സ്റ്റൈൽ രംഗത്തെ ഭീമൻ, ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ് ഓഹരികൾ പരിഗണിക്കാം

ഇന്നത്തെ ഓഹരി - ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ് (Indo Count Industries Ltd)
- 1988 ൽ അനിൽ കുമാർ ജെയിൻ എന്ന വ്യവസായി ആരംഭിച്ച ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ് (Indo Count Industries Ltd) 2007 ലാണ് ഹോം ടെക്സ് ടൈൽസ് ബിസിനസിലേക്ക് കടന്നത്. കൊൽഹാപൂരിൽ അത്യാധുനിക നിർമാണ കേന്ദ്രം സ്ഥാപിച്ചുകൊണ്ടാണ് ആരംഭം. ഒരു വർഷത്തിൽ 36 ദശലക്ഷം മീറ്റർ തുണിത്തരങ്ങൾ നിർമിച്ചു കൊണ്ടാണ് തുടക്കം . 2021 ഡിസംബറിൽ 576 കോടി രൂപക്ക് ഹോം ടെക്സ്റ്റിയിൽ കമ്പനിയായ ജി എച്ച് സി എൽ (GHCL Ltd) ഏറ്റെടുത്തതോടെ മൊത്തം വാർഷിക ഉൽപ്പാദന ശേഷി 153 ദശലക്ഷം മീറ്ററായി ഉയർന്നിട്ടുണ്ട്.
- ഹോം ടെക്സ് സ്റ്റൈൽ കയറ്റുമതി കമ്പനികൾക്ക് അമേരിക്കയിലെ അവധിക്കാലം (ഡിസംബർ, ജനുവരി) ഗണ്യമായ വരുമാനം ലഭിക്കുന്ന സമയമാണ്. എന്നാൽ ഡിസംബർ 2021 തുടർന്ന് ജനുവരിയിലും കോവിഡ് ഒമൈക്രോൺ വകഭേദം പടർന്നപ്പോൾ വിപണി മന്ദതയിലേക്ക് പോയി. 2022 സെപ്റ്റംബറോടെ ഹോം ടെക്സ് സ്റ്റൈൽ വിപണി സജീവമാകും.
- കഴിഞ്ഞ മൂന്ന് ത്രൈ മാസങ്ങളിൽ പരുത്തിയുടെ വില കുതിച്ചപ്പോൾ ടെക് സ്റ്റൈൽ വ്യവസായം പ്രതിസന്ധിയിലായി. തുടർന്ന് സർക്കാർ 10 % ഇറക്കുമതി തീരുവ ഒഴുവാക്കുകയും, പരുത്തിയുടെ കയറ്റുമതി പൂർണമായും നിർത്തലാക്കി. ഹോം ടെക്സ് സ്റ്റൈൽസ് കമ്പനികൾ ഉൽപ്പന്ന വിലകൾ വർധിപ്പിച്ച് പണപ്പെരുപ്പത്തെ നേരിട്ടു
- ഒരു കാൻഡി പരുത്തിക്ക് (candy ) അതായത് 746.48 കിലോക്ക് നിലവിൽ ഒരു ലക്ഷം രൂപ വരെ വിലയുണ്ട് ഇൻഡോ കൗണ്ട് സെപ്റ്റംബർ 22 വരെ 80,000 രൂപക്ക് ഹെഡ്ജ് ചെയ്തിട്ടുണ്ട്. അതിനാൽ വിലവർദ്ധനവ് കമ്പനിയെ ബാധിക്കില്ല.
- 2021-22 ൽ പലിശക്കും, നികുതിക്കും മുൻപുള്ള മാർജിൻ (EBITDA margin) 18.3 ശതമാനമായിരുന്നു. 2022-23 ൽ മാർജിൻ 16 ശതമാന മായിരിക്കും.
- ടെക്‌സ്റ്റൈൽ കയറ്റുമതി ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറുന്ന് സാഹചര്യം കാണുന്നുണ്ട്. ഇതു കൂടാതെ ഇന്ത്യ സർക്കർ യു കെ, യു എസ് എ എന്നി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കാൻ സാധ്യത ഉണ്ട്. അത് ഉണ്ടായാൽ ടെക് സ്റ്റൈൽസ് വിപണിക്ക് നേട്ടമാകും.
- ഇൻഡോ കൗണ്ട് കമ്പനിക്ക് മൊത്തം വിൽപ്പനയുടെ 2 % മാത്രമാണ് ആഭ്യന്തര വിപണിയിൽ നടത്തുന്നത്. ആഭ്യന്തര വിപണി ശക്തിപ്പെടുത്താൻ 50 അംഗ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
- കയറ്റുമതി 2022 -23 ൽ മെച്ചപ്പെടുമെന്നതും, പരുത്തിയുടെ വില താഴുമെന്ന് പ്രതീക്ഷയും, ആഭ്യന്തര വിപണി ശക്തി പ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുന്നത്തിലൂടെയും ഇൻഡോ കൗണ്ട് കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടും.
നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 210 രൂപ
നിലവിൽ 137
(Stock Recommendation by Edelweiss Wealth Research)
Next Story