

ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍ മികച്ച പ്രകടനവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (Indusind Bank Quarterly Results). മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തില്‍ 64 ശതമാനത്തിന്റെ വളര്‍ച്ചയാണ് മുംബൈ ആസ്ഥാനമായുള്ള ബാങ്ക് നേടിയത്. 1,603.29 കോടി രൂപയാണ് കഴിഞ്ഞപാദത്തിലെ ബാങ്കിന്റെ അറ്റാദായം, കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ ഇത് 974.95 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തിലെ 1,361.37 കോടി രൂപയേക്കാള്‍ കൂടുതലാണിത്. അവലോകനം ചെയ്യുന്ന പാദത്തിലെ അറ്റ പലിശ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 16 ശതമാനവും മുന്‍പാദത്തേക്കാള്‍ 4 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞപാദത്തില്‍ ബാങ്കിന്റെ വരുമാനം 1,932 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 1,723 കോടി രൂപയില്‍ നിന്ന് 12 ശതമാനം വര്‍ധന. 2022 ജൂണ്‍ 30 വരെ, ബാങ്കിന്റെ നിക്ഷേപം 2,67,233 കോടി രൂപയില്‍ നിന്ന് 3,02,719 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ കാലയളവിനേക്കാള്‍ 13 ശതമാനം വര്‍ധന. നിലവില്‍ ബാങ്കിന് കീഴില്‍ 2,286 ശാഖകള്‍/ബാങ്കിംഗ് ഔട്ട്ലെറ്റുകള്‍, 2,783 ഓണ്‍സൈറ്റ്, ഓഫ്സൈറ്റ് എടിഎമ്മുകള്‍ എന്നിവയാണുള്ളത്.
ജൂണ്‍പാദത്തിലെ മികച്ച ഫലപ്രഖ്യാനത്തിന് പിന്നാലെ ഓഹരി വിപണിയിലും കുതിക്കുകയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. ഇന്ന് 5.62 ശതമാനം അഥവാ 50 രൂപ വര്‍ധനവോടെ 928.50 രൂപ എന്ന നിലയിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. അഞ്ച് ദിവസത്തിനിടെ 12.60 ശതമാനവും ഒരു മാസത്തിനിടെ 16.26 ശതമാനവും നേട്ടമാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine