ഇക്വിറ്റി മ്യൂച്വല്‍ഫണ്ടിലേക്ക് പണമൊഴുക്കി നിക്ഷേപകര്‍, ഒമ്പതു കോടി തൊടാന്‍ എസ്.ഐ.പി അക്കൗണ്ടുകള്‍

മിഡ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തില്‍ കുറവ്
Mutual Funds
Image : Canva
Published on: 

ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലുള്ള നിക്ഷേപത്തില്‍ ജൂണില്‍ 17 ശതമാനം വര്‍ധന. മേയിലെ 34,697 കോടി രൂപയില്‍ നിന്ന് 40,608 കോടി രൂപയായാണ് ഇക്വിറ്റി നിക്ഷേപം വര്‍ധിച്ചത്. ഏപ്രിലില്‍ ഇത് വെറും 18,917 കോടി രൂപയായിരുന്നു.

ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി (assets under management/AUMs) ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 27.68 ലക്ഷം കോടിയായതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (ആംഫി) കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് 31ന് ഇത് 25.39 ലക്ഷം കോടി രൂപയായിരുന്നു.

 55.12 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകള്‍

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) വഴി മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപവും വര്‍ധിച്ചു. മേയിലെ 20,904 കോടി രൂപയില്‍ നിന്ന് 21,262 കോടിയായി. ജൂണില്‍ മാത്രം പുതുതായി 55.12 ലക്ഷം എസ്.ഐ.പി അക്കണ്ടുകളാണ് തുറന്നത്. ഇതോടെ മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 8.98 കോടിയായി.

ഡെറ്റ് മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപം ജൂണില്‍ 1.07 ലക്ഷം കോടിയായി. മേയിൽ 42,295 കോടി രൂപയി പിൻവലിച്ച  സ്ഥാനത്താണ് ഈ വര്‍ധന.

മിഡ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ ഇടിവ്

ലാര്‍ജ് ക്യാപ് മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപം മേയിലെ 663 കോടി രൂപയില്‍ നിന്ന് 970 കോടി രൂപയായി. അതേസമയം മിഡ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തില്‍ കുറവുണ്ടായി. മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 2,605 കോടി രൂപയില്‍ നിന്ന് 2,527 കോടി രൂപയായി. സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപം മേയിലെ 2,724 കോടി രൂപയില്‍ നിന്ന് 2,263 കോടിയായും കുറഞ്ഞു.

സെക്ടറല്‍ ഫണ്ടുകളിലേക്കാണ് ജൂണില്‍ കൂടുതല്‍ നിക്ഷേപമെത്തിയത്. 22,351 കോടിരൂപയുടെ നിക്ഷേപം നടന്നു. മള്‍ട്ടി ക്യാപ് ഫണ്ടുകളില്‍ 4,708 കോടി രൂപയും ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകളില്‍ 3,058 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com