വന്‍ ഏറ്റെടുക്കലിന് ഇന്‍ഫോസിസ്, ഓസ്‌ട്രേലിയന്‍ കമ്പനിയെ സ്വന്തമാക്കുന്നത് ₹1,300 കോടിക്ക്; ഓഹരിയില്‍ ഉണര്‍വ്

ഓസ്‌ട്രേലിയന്‍ കമ്പനിയെ ഏറ്റെടുക്കുന്ന വാര്‍ത്ത പുറത്തു വന്നത് നിക്ഷേപകരെയും ആകര്‍ഷിച്ചു. ഇന്‍ഫോസിസ് ഓഹരികള്‍ ഇന്ന് (ഓഗസ്റ്റ് 14) രാവിലെ മൂന്നു ശതമാനം വരെ ഉയര്‍ന്നു
infosys
Published on

രാജ്യത്തെ മുന്‍നിര ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് ഓസ്‌ട്രേലിയന്‍ കമ്പനിയുടെ 75 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. ടെല്‍സ്ട്ര ഗ്രൂപ്പിന്റെ (Telstra Group) കീഴിലുള്ള വെര്‍സെന്റ് ഗ്രൂപ്പിനെയാണ് (Versent Group) 1,300 കോടി രൂപ മുടക്കി ഇന്‍ഫോസിസ് സ്വന്തമാക്കുന്നത്.

ഐ.ടി അനുബന്ധ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണിത്. കരാര്‍ പ്രകാരം ഇന്‍ഫോസിസും ടെല്‍സ്ട്രയും ചേര്‍ന്ന് പുതിയൊരു സംയുക്ത സംരംഭം ആരംഭിക്കുകയും ഓസ്‌ട്രേലിയയില്‍ എ.ഐ അധിഷ്ഠിത ക്ലൗഡ്, ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുകയും ചെയ്യും.

പൂര്‍ണമായും ഇന്‍ഫോസിസിന്റെ നിയന്ത്രണത്തിലാകും പുതിയ സംരംഭം. 25 ശതമാനം ഓഹരി ടെല്‍സ്ട്രയ്ക്കായിരിക്കും. ഓസ്‌ട്രേലിയന്‍ വിപണിയില്‍ കമ്പനിയുടെ അനുഭവസമ്പത്തും കണക്ടിവിറ്റിയും ഇന്‍ഫോസിസ് ഉപയോഗിക്കുകയും ചെയ്യും. ഡിസംബറിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാകും.

1975ല്‍ സ്ഥാപിതമായ കമ്പനിയായ ടെല്‍സ്ട്ര. 1,800 കോടി രൂപയായിരുന്നു 2025 സാമ്പത്തിക വര്‍ഷത്തെ വരുമാനം.

ഓഹരികളില്‍ ഉണര്‍വ്

ഓസ്‌ട്രേലിയന്‍ കമ്പനിയെ ഏറ്റെടുക്കുന്ന വാര്‍ത്ത പുറത്തു വന്നത് നിക്ഷേപകരെയും ആകര്‍ഷിച്ചു. ഇന്‍ഫോസിസ് ഓഹരികള്‍ ഇന്ന് (ഓഗസ്റ്റ് 14) രാവിലെ മൂന്നു ശതമാനം വരെ ഉയര്‍ന്നു.

ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ വരുമാനവും ലാഭവും വര്‍ധിപ്പിക്കാന്‍ ഇന്‍ഫോസിസിനു സാധിച്ചിരുന്നു. വരുമാനം മുന്‍വര്‍ഷം സമാന പാദത്തെ 39,315 കോടി രൂപയില്‍ നിന്ന് 42,279 കോടി രൂപയായി ഉയര്‍ന്നു. ലാഭത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചു. 6,374 കോടി രൂപയില്‍ നിന്ന് 6,924 കോടി രൂപയിലേക്കാണ് വര്‍ധന.

Infosys acquires 75% stake in Australia's Versent Group for ₹1,300 crore, boosting AI and cloud services

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com