Begin typing your search above and press return to search.
ഉരുക്കിന്റെ കരുത്തോടെ മുന്നേറുന്ന ഈ കമ്പനിയുടെ ഓഹരികൾ വാങ്ങാം
ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, നാല് കൽക്കരി ബ്ലോക്കുകൾ കരസ്ഥമാക്കിയത് സാമ്പത്തിക നേട്ടം ഉണ്ടാക്കും
ഉരുക്ക്, വൈദ്യുതി, ഖനനം, അടിസ്ഥാന സൗകര്യ മേഖലയിൽ ശക്തമായ സാന്നിധ്യം ഉള്ള കമ്പനിയാണ് ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ. നവീൻ ജിൻഡാലിന്റെ നേതൃത്വത്തിൽ ഈ കമ്പനിക്ക് ആഗോള തലത്തിൽ 12 ശതകോടി ഡോളറിന്റെ നിക്ഷേപം ഉണ്ട്.
ഉരുക്കിന്റെ ഡിമാന്റ് 2021-22 മൂന്നാം പാദത്തിൽ 7 % കുറഞ്ഞെങ്കിലും നികുതിക്ക് ശേഷമുള്ള ലാഭം 1714 കോടി രൂപയായിരുന്നു . ഉരുക്ക് ഉൽപാദനം 1.96 ദശലക്ഷം ടണ്ണും, വിൽപന 1.82 ദശലക്ഷം ടണ്ണായിരുന്നു. അടുത്തിടെ നടന്ന കൽക്കരി ഖനികളുടെ ലേലത്തിൽ 4 ബ്ലോക്കുകൾ കരസ്ഥമാക്കി. ഇതിലൂടെ മൊത്തം കൽക്കരിയുടെ വാർഷിക ഉൽപാദന ശേഷി 15 ദശലക്ഷം ടണ്ണാകും.
വൈദ്യുതി നിലയങ്ങൾ പ്രവർത്തിക്കാനുള്ള കൽക്കരിയിൽ സ്വയം പര്യപ്തത കൈവരിക്കാൻ കഴിയും. ഇതിലൂടെ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സാധിക്കും.
കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം ചെലവഴിക്കുന്നതും സ്വകാര്യ ,മേഖയിയിൽ മൂലധന നിക്ഷേപം വർധിക്കുന്നതും ഉരുക്കിന്റെ ഡിമാന്റ് ഉയർത്തും.
കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം ചെലവഴിക്കുന്നതും സ്വകാര്യ ,മേഖയിയിൽ മൂലധന നിക്ഷേപം വർധിക്കുന്നതും ഉരുക്കിന്റെ ഡിമാന്റ് ഉയർത്തും.
ഒഡീഷയിലെ കാസിയ ഇരുമ്പയിര് ഖനി ലേലത്തിലൂടെ സ്വന്തമാക്കാൻ സാധ്യത ഉള്ളതിനാൽ ഇരുമ്പയിരിന്റെ ലഭ്യത സുരക്ഷിത മാക്കാൻ സാധിക്കും. മൊസാംബിക്ക്, ദക്ഷിണ ആഫ്രിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ഖനികളിൽ പ്രവർത്തന മികവ് കൈവരിച്ച് ലാഭം നേടുന്നുണ്ട്.
മെച്ചപ്പെട്ട പണത്തിന്റെ ഒഴുക്ക് (cash flow), സാമ്പത്തിക ചെലവുകൾ കുറയുന്നത്, കുറഞ്ഞ മൂലധന നിക്ഷേപം എന്നിവ യുടെ ബലത്തിൽ 2021 -22 ലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 674 രൂപ
നിലവിലെ വില 561 രൂപ
(Stock Recommendation by Centrum Broking )
Next Story
Videos