അന്ത്രരാഷ്ട്ര ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് ജനുവരിയില്‍, ഇന്ത്യയെ ഗോള്‍ഡ് ഹബ്ബാക്കാന്‍ ശ്രമം

അന്താരാഷ്ട്ര ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സ്വര്‍ണ്ണ ത്തിന്റെ സുതാര്യമായ വില നിര്‍ണ്ണയവും, ഇറക്കുമതിയും സാധ്യമാകും. അഹമ്മദാബാദില്‍ ആരംഭിക്കുന്ന ബുള്ളിയന്‍ രാജ്യത്തെ സ്വര്‍ണ്ണത്തിന്റെ പ്രധാനപ്പെട്ട വിപണന ഹബ്ബാക്കാനാണു ശ്രമം.

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 2020 -21 ബജറ്റില്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെന്റേഴ്‌സ് (ബുള്ളിയന്‍ എക്‌സ്‌ചേഞ്ച്) നയം 2020 പ്രഖ്യാപിച്ചു. ബുള്ളിയന്‍ സ്‌പോട്ട് ട്രേഡിംഗ്, ബുള്ളിയന്‍ ഡെറിവേറ്റീവ്‌സ് എന്നിവയ്ക്കും അംഗീകാരം നല്‍കി.
നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച്, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്, സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ധാരണ പത്രം ഒപ്പുവച്ചതോടെ ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ ഹോള്‍ഡിംഗ് ഐ എഫ് എസ് സി അഹമ്മദാബാദില്‍ സ്ഥാപിതമായി.
ഗോള്‍ഡ് 995 -ഒരു കിലോഗ്രാം സ്വര്‍ണ്ണ കട്ടികള്‍, ഗോള്‍ഡ്മിനി 999-100 ഗ്രാം യൂണിറ്റുകളായി വ്യാപാരം നടത്താവുന്ന രണ്ട് ഉല്‍പ്പന്നങ്ങളാണ് എക്‌സ് ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേദിവസം ഇടപാട് പൂര്‍ത്തിയാക്കേണ്ടതും, രണ്ടു ദിവസത്തിനുള്ളില്‍ സെറ്റില്‍മെന്റ് നടത്തേണ്ടതുമായ കോണ്‍ട്രാക്ടുകളാണ് സ്വര്‍ണ്ണത്തില്‍ ഉള്ളത്. വെള്ളിയില്‍ കുറഞ്ഞത് 30 കിലോ യൂണിറ്റുകളായി വില്‍ക്കാനും വാങ്ങാനും കഴിയും.
മൊത്തം ആസ്തി 25 കോടി രൂപയുള്ള ജൂവല്‍റികള്‍ക്കും, ബുള്ളിയന്‍ ഡീലര്‍മാര്‍ക്കോ അന്താരാഷ്ട്ര ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് വഴി സ്വര്‍ണ്ണം വാങ്ങാം. നിലവില്‍ ബാങ്കുകളോ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയോ മാത്രമാണ് നിലവില്‍ വാങ്ങാന്‍ കഴിയുന്നത്.
ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് ആരംഭിക്കുന്നതോടെ ഇന്ത്യക്ക് അന്താരാഷ്ട്ര സ്വര്‍ണ്ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുണ്ടാവുമെന്ന്, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റീജിയണല്‍ സി ഇ ഒ സോമസുന്ദരം അഭിപ്രായപ്പെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it