

കേരളത്തിൽ നിക്ഷേപം നടത്തുന്ന കാര്യം വരുമ്പോൾ ഇന്നും പലരും രണ്ടുവട്ടം ആലോചിക്കും. പണിമുടക്കുകൾ, ഹർത്താലുകൾ, ചുവപ്പുനാട, അടിസ്ഥാന സൗകര്യത്തിന്റെ കുറവ് അങ്ങനെ വിവിധ കാരണങ്ങളാണ് കോർപറേറ്റുകൾ നിരത്തുന്നത്. എന്നാൽ കേരളം പഴയ കേരളമല്ലെന്ന് ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് സംസ്ഥാന സർക്കാർ, അസെൻഡ് 2019 ലൂടെ.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളം എത്രമാത്രം വ്യവസായ സൗഹൃദമായി മാറിയിട്ടുണ്ട്, എന്തുകൊണ്ട് കേരളത്തിൽ നിക്ഷേപിക്കണമെന്നതിനെക്കുറിച്ചെല്ലാം വിദഗ്ധർ വിശദീകരിക്കുകയുണ്ടായി. ഇതിലേക്ക് ഒരെത്തിനോട്ടം.
കേരളം ഒന്നാമത്
സാക്ഷരത, ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇൻഡക്സ്, സ്ത്രീ-പുരുഷ അനുപാതം, സമ്പൂർണ വൈദ്യുതവൽക്കരണം, മികച്ച ലോ & ഓർഡർ, പുതുക്കിയ വാണിജ്യ-വ്യവസായിക നയങ്ങൾ, ഏറ്റവും കൂടുതൽ എയർപോർട്ടുകൾ, മികച്ച മൊബീൽ നെറ്റ് വർക്ക്-ഒപ്റ്റിക് ഫൈബർ കണക്റ്റിവിറ്റി, ഏറ്റവും ഉയർന്ന റോഡ് ഡെൻസിറ്റി എന്നിവയിൽ മുന്നിലാണ് കേരളം.
വ്യാവസായിക ലക്ഷ്യങ്ങൾ
ഈസ് ഓഫ് ഡൂയിങ് ബിസിനസ്
ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള യാത്രയിൽ കേരളം എന്തുമാത്രം വിജയം നേടി?
2016
2017
2018
2019
കെ-സ്വിഫ്റ്റ്
വ്യവസായ സംരംഭങ്ങൾക്കുള്ള ഏകജാലക സംവിധാനമായ ‘കെ-സ്വിഫ്റ്റ്’ അഥവാ 'കേരള സിംഗിൾ വിൻഡോ ഇന്റർഫെയ്‌സ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസസ്' അസെൻഡിൽ അവതരിപ്പിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനത്ത് സംരംഭം തുടങ്ങുന്നതിനാവശ്യമായ എല്ലാ ക്ലിയറൻസുകൾ ലഭ്യമാക്കുന്നതിനുള്ള സംയോജിത പ്ലാറ്റ്‌ഫോമാണ് കെ-സ്വിഫ്റ്റ്. സമയബന്ധിതമായി ലൈസൻസ് അനുവദിക്കുന്നതിനും അനുമതികൾ ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും.
നഗര കാര്യാലയം, പഞ്ചായത്ത് കാര്യാലയം, നഗര-ഗ്രാമ ആസൂത്രണം, ഫാക്ടറീസ്-ബോയ്‌ലേഴ്‌സ്, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, മൈനിങ്-ജിയോളജി, വനം-വന്യജീവി, തൊഴിൽ, ഫയർറെസ്‌ക്യു സർവീസസ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി, വൈദ്യുതി ബോർഡ്, ജല അതോറിറ്റി, ഭൂഗർഭ ജലവകുപ്പ് എന്നീ 14 വകുപ്പുകളുടെ /ഏജൻസികളുടെ സേവനം കെ-സ്വിഫ്റ്റിൽ ലഭിക്കും. എല്ലാ അപേക്ഷകളും യൂണിഫൈഡ് കോമൺ ആപ്ലിക്കേഷൻ ഫോമിലൂടെയാണ് (സി.എ.എഫ്.) സമർപ്പിക്കേണ്ടത്.
ചടങ്ങില്‍ ഇന്‍വെസ്റ്റ് കേരള വെബ്സൈറ്റ് ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine