ഓഹരി അവലോകനം - VA Tech Wabag

ഈ കമ്പനിയെ കുറിച്ച് പറയുമ്പോള്‍ Chennai തലസ്ഥാനമായുള്ള 1924 സ്ഥാപിച്ച മുപ്പതോളം രാജ്യങ്ങളില്‍ സാന്നിത്യമുള്ള ഒരു multinational കമ്പനിയാണ് WABAG Ltd. Water Treatment സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഈ കമ്പനിയുടെ പ്രവര്‍ത്തന മണ്ഡലം, തന്നെയുമല്ല ഏകദേശം 6000 പ്രൊജെക്ടുകള്‍ ഈ കമ്പനി വിവിധങ്ങളായ മുനിസിപ്പാലിറ്റികള്‍ അതുപോലെ വ്യവസായ ശാലകള്‍ എന്നിവക്കുവേണ്ടി ചെയ്തു കഴിഞ്ഞു.മുനിസിപ്പാലിറ്റികള്‍ക്കു വേണ്ടി WABAG ഏറ്റെടുത്തു ചെയ്യുന്ന പ്രവര്‍ത്തികളാണ് Drinking Water treatment, Desalination, Waste Water treatment, sludge treatment & energy recovery, O&M & Water reclamation എന്നിവ.

വിവിധോദ്ദേശങ്ങളായ പദ്ധതികള്‍ നോക്കുമ്പോള്‍ WABAG ഏറ്റെടുത്തു വിജയിപ്പിച്ച വലിയ international പ്രോജക്റ്റുകളാണ് Sundarijal water treatment project - Nepal. കാഠ്മണ്ഡുവിലെ പത്തു ലക്ഷം ആളുകള്‍ക്ക് ജല ലഭ്യത ഉറപ്പു വരുത്തുന്ന ഹൈടെക് പ്രോജക്റ്റ് ആണിത് എന്ന് പറയാം. അത് കൂടാതെ ഏറ്റെടുത്തു വിജയിപ്പിച്ച വലിയ പദ്ധതികളാണ് Upper RUVU water treatment plant, PUTATAN water treatment plant, Muttenz water treatment plant എന്നിവ. കൂടാതെ 3 R&D (Switzerland, Austria, and India) സെന്റററുകള്‍, നൂറോളം പേറ്റന്റുകള്‍ എന്നിവ ഈ കമ്പനിയുടെ മുന്നോട്ടുള്ള ഭാവിയെ നിര്‍ണയിക്കാന്‍ ഉതകുന്നു. അതിലെല്ലാം ഉപരിയായി 90 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു കമ്പനിയാണ് WABAG എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഏറ്റെടുക്കുന്ന ഏതൊരു പ്രോജക്റ്റും വളരെ കൃത്യ നിഷ്ഠയോടെ ചെയ്യുകയും മാനേജ്മെന്റിനു കൈമാറ്റം ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഈ കമ്പനിയുടെ പ്രവര്‍ത്തന മികവില്‍ എടുത്തു പറയാവുന്ന ഒരു പൊന്‍തൂവല്‍.

അത് കൊണ്ട് തന്നെ ലോകത്തെ മികച്ച water treatment കമ്പനികളുടെ പേര് എടുത്തു നോക്കിയാല്‍ എപ്പോഴും മുന്‍പന്തിയില്‍ ഉള്ള ഒരു കമ്പനി തന്നെയാണ് WABAG. അതുപോലെ വ്യവസായ ശാലകള്‍ക്കു വേണ്ടി ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തികളില്‍ പ്രധാനപ്പെട്ട സെക്റ്ററുകളാണ് Oil & Gas, Power Plants, Steel Industry, Fertilizer Industry, Food & Beverages, Industrial Parks എന്നിവ. കൂടാതെ വേറെയും പല പ്രോജക്റ്റുകളും EPC,(Engineering, procurement & construction) DBO (design, build & operate) BOT & BOOT (build own operate & transfer) എന്നീ നിലകളില്‍ നിര്‍വഹിച്ചു വരുന്നു.

ഓരോ രാജ്യത്തും ഇത്രയും സെക്റ്ററുകളുമായി ബന്ധപെട്ടു കിടക്കുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തുകയും വിജയിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ഒരു നിക്ഷേപകന് എന്ന നിലക്ക് പരിഗണിക്കാവുന്ന ഒരു കമ്പനി തന്നെയാണ് WABAG എന്ന് പറയാം.

ലേഖകന്‍: അമീര്‍ഷാ പാണ്ടിക്കാട് , ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് & മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്. ( മാനേജിംഗ് ഡയറക്റ്റര്‍- മൈന്‍ഡ് 'മാഗ്ന ട്രെയ്‌നിംഗ്‌സ്&സ്പീഡോ ക്ലബ് റീറ്റെയ്ല്‍' ) Mobile: 85 4748 4769 / 79 0224 0332

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Ameer Shah Pandikkad
Ameer Shah Pandikkad  

Investment Research & Marketing Consultant;Managing Director, Mindmagna Trainings & Speedoclub Retail;Mobile: 85 4748 4769 / 79 0224 0332

Related Articles
Next Story
Videos
Share it