ഐപിഒകളില്‍ ചാടി വീണാല്‍ പണികിട്ടുമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൈപൊള്ളും!

തങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് സേഫ് സോണിലേക്ക് മാറുന്ന പ്രമോട്ടര്‍മാരുടെ എണ്ണം ഇപ്പോള്‍ വര്‍ധിക്കുന്നുണ്ട്. ഐപിഒയ്ക്ക് അപേക്ഷിക്കും മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
Excited young woman in a red sweater reacting to rising stock market graphs and digital data in the background, symbolising a bullish IPO or financial market surge
canva
Published on

വര്‍ഷത്തിന്റെ ആദ്യപകുതിയിലെ അനിശ്ചിതത്വത്തില്‍ നിന്ന് ഒരുപരിധി വരെ കരകയറാന്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് സാധിച്ചിരുന്നു. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസത്തിലും പ്രതിഫലിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായി തുടങ്ങിയതോടെ പ്രാഥമിക ഓഹരി വില്പനയുമായി (ഐപിഒ) കമ്പനികള്‍ സജീവമാണ്. ഐപിഒകള്‍ക്ക് മുമ്പത്തേക്കാള്‍ ഡിമാന്‍ഡും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ഐപിഒകളും നേട്ടം സമ്മാനിക്കുമോ?

പലരുടെയും വിചാരം ഐപിഒയുമായി എത്തുന്ന കമ്പനികളെല്ലാം നിക്ഷേപത്തിന് അനുയോജ്യമാണെന്നാണ്. എന്നാല്‍ പ്രാഥമിക ഓഹരി വില്പനയുമായി എത്തുന്ന കമ്പനികളില്‍ പലതും ലാഭത്തിന്റെ പടിവാതിക്കല്‍ എത്തിയിട്ടില്ലാത്തതോ മികച്ച ഭാവിയുള്ളതോ അല്ല. തങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് സേഫ് സോണിലേക്ക് മാറുന്ന പ്രമോട്ടര്‍മാരുടെ എണ്ണം ഇപ്പോള്‍ വര്‍ധിക്കുന്നുണ്ട്. ഐപിഒയ്ക്ക് അപേക്ഷിക്കും മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

കമ്പനിയുടെ ബിസിനസ് മനസിലാക്കുക

ഐപിഒ ഇറക്കുന്ന കമ്പനി എന്താണ് ചെയ്യുന്നത്, അതിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, വരുമാന സ്രോതസുകള്‍ തുടങ്ങിയവ കൃത്യമായി മനസിലാക്കിയിരിക്കണം. ഐപിഒ എന്ന ആകര്‍ഷണം കണ്ടു മാത്രം നിക്ഷേപിച്ചാല്‍ ചിലപ്പോള്‍ പണികിട്ടും. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) വായിക്കുക.

കമ്പനിയുടെ മുന്‍കാല ലാഭം, കടം, ക്യാഷ് ഫ്‌ലോ, മാര്‍ജിന്‍ എന്നിവയുടെ വിവരങ്ങള്‍ കാണാം. കമ്പനിയുടെ സാമ്പത്തിക നില മനസിലാക്കാന്‍ ഇത് വഴിയൊരുക്കും.

വിലനിര്‍ണയം ശ്രദ്ധിക്കുക

ഓഹരി വില (issue price band) കമ്പനിയുടെയും സമാന മേഖലകളിലേയും കമ്പനികളുമായി താരതമ്യം ചെയ്യുക. വില വളരെ കൂടുതലാണെങ്കില്‍ ലിസ്റ്റിംഗ് നേട്ടം ലഭിക്കില്ല. പലരും ലിസ്റ്റിംഗ് ദിനത്തില്‍ തന്നെ വിറ്റൊഴിഞ്ഞ് ലാഭമെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാ ഓഹരികളും ആദ്യ ദിനത്തില്‍ തന്നെ കുതിക്കണമെന്നില്ല.

പ്രൊമോട്ടര്‍മാരുടെ പശ്ചാത്തലം

കമ്പനിയുടെ സ്ഥാപകരും മാനേജ്‌മെന്റും എത്ര പരിചയസമ്പന്നരാണ്? മുന്‍കാല ട്രാക്ക് റെക്കോഡ്, അന്വേഷണങ്ങള്‍ തുടങ്ങിയവ ഉണ്ടോ എന്ന് പരിശോധിക്കുക. വിശ്വാസ്യത നിക്ഷേപത്തിലെ പ്രധാന ഘടകമാണ്. കമ്പനികള്‍ ചെയ്യുന്ന ബിസിനസ്, എതിരാളികള്‍, ഭാവി എന്നിവയൊക്കെ കൃത്യമായി മനസിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ തിരിച്ചടിയേല്‍ക്കാന്‍ സാധ്യതയേറെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com