ഈ വാരം ഐപിഒ വിപണി സജീവം: നിക്ഷേപകർക്ക് 3,491 കോടി രൂപയുടെ അവസരം

ഒരു പ്രധാന മെയിൻബോർഡ് റീറ്റ് ഇഷ്യൂവും രണ്ട് എസ്എംഇ ഓഫറുകളും ആണ് പൊതു ഓഹരി വിപണിയില്‍ എത്തുക
Sah Polymers files DRHP with Sebi for IPO
Published on

പ്രാഥമിക ഓഹരി വിപണിയില്‍ അല്‍പ്പം ഇടവേളക്ക് ശേഷം, ഈ ആഴ്ചയില്‍ നിക്ഷേപകര്‍ക്കായി 3,491 കോടി രൂപയുടെ ഓഹരികളാണ് പൊതു വിപണിയിലെത്തുന്നത്. ഇതിൽ ഒരു പ്രധാന മെയിൻബോർഡ് റീറ്റ് (Real Estate Investment Trust, REIT) ഇഷ്യൂവും രണ്ട് എസ്എംഇ (SME) ഓഫറുകളും ആണ് ഉളളത്.

ഐപിഒകള്‍

ബാഗ്മനെ പ്രൈം ഓഫീസ് റീറ്റ്: ഈ ആഴ്ച വിപണിയിലെത്തുന്ന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തുക 3,405 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ബാഗ്മനെ പ്രൈം ഓഫീസ് റീറ്റ് (Bagmane Prime Office REIT) ആണ്. നാളെ (മെയ് 5) ആരംഭിച്ച് മെയ് 7 ന് അവസാനിക്കുന്ന ഈ ഐപിഒയുടെ പ്രൈസ് ബാൻഡ് യൂണിറ്റ് ഒന്നിന് 95-100 രൂപയാണ്. 2,390 കോടി രൂപയുടെ പുതിയ ഓഹരികളും (Fresh issue) 1,015 കോടി രൂപയുടെ ഓഫർ ഫോർ സെയിലും അടങ്ങുന്നതാണ് ഐപിഒ. ബംഗളൂരുവിലെ ആറ് പ്രീമിയം ബിസിനസ് പാർക്കുകളുടെ പോർട്ട്‌ഫോളിയോയാണ് ഈ റീറ്റിന് സ്വന്തമായുളളത്. ഗൂഗിൾ, ആമസോൺ, എൻവിഡിയ തുടങ്ങിയ പ്രമുഖ ആഗോള ടെക് കമ്പനികളാണ് ഇവിടെ വാടകക്ക് എടുത്തിരിക്കുന്നത്.

എസ്എംഇ വിഭാഗം

എസ്എംഇ വിഭാഗത്തിൽ (SME Segment) രണ്ട് കമ്പനികളാണ് പൊതു വിപണിയിലേക്ക് പ്രവേശിക്കുന്നത്.

വാല്യൂ 360 കമ്മ്യൂണിക്കേഷൻസ്: മെയ് 4 ന് ആരംഭിച്ച് മെയ് 6 ന് ഐപിഒ അവസാനിക്കും. എൻഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിലൂടെ 41.7 കോടി രൂപ സമാഹരിക്കാനാണ് കമ്പനി (Value 360 Communications) ഉദ്ദേശിക്കുന്നത്. ഓഹരിക്ക് 95-98 രൂപയാണ് വില.

റീകോഡ് സ്റ്റുഡിയോസ്: മെയ് 5 ന് ആരംഭിച്ച് മെയ് 7 ന് കമ്പനിയുടെ (Recode Studios) പൊതു ഓഹരി വില്‍പ്പന അവസാനിക്കും. ബിഎസ്ഇ എസ്എംഇ വഴി 44.6 കോടി രൂപ സമാഹരിക്കുന്ന ഓഹരിയുടെ വില 150-158 രൂപയാണ്.

ചാഞ്ചാട്ടം നിലനില്‍ക്കുന്ന ഓഹരി വിപണിയില്‍ നിലവില്‍ റീട്ടെയില്‍ നിക്ഷേപകര്‍ മികച്ച വരുമാനം നല്‍കുന്ന ഓഹരികള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ പ്രാഥമിക ഓഹരി വിപണിയില്‍ എത്തുന്ന കമ്പനികളെ വളരെ ശ്രദ്ധാപൂര്‍വമാണ് നിക്ഷേപകര്‍ സമീപിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com