ഓഹരി വിപണിയില്‍ ഈ ആഴ്ച ഐ.പി.ഒ മാമാങ്കം; നിക്ഷേപിക്കും മുമ്പ് അറിയാന്‍

ഓഹരി വിപണിയില്‍ വീണ്ടും പ്രാരംഭ ഓഹരി വില്‍പ്പനയുടെ (ഐ.പി.ഒ) ഉത്സവ കാലം. കേരളത്തില്‍ നിന്നുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഉള്‍പ്പെടെയുള്ള നിരവധി കമ്പനികളാണ് ഐ.പി.ഒ നടത്തുന്നത്. ഒക്‌റ്റോബര്‍ 30 മുതല്‍ നവംബര്‍ 4 വരെ നടക്കുന്ന ഐ.പി.ഒകളുടെ വിശദാംശങ്ങള്‍ അറിയാം.

ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ് (മാമ എര്‍ത്ത്)

ബ്യൂട്ടി ബ്രാൻഡ് മാമ എര്‍ത്തിന്റെ മാതൃ കമ്പനിയായ ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ് 1,701 കോടി രൂപ സമാഹരണ ലക്ഷ്യവുമായി ഒക്‌റ്റോബര്‍ 31ന് ഐ.പി.ഒ ആരംഭിച്ചു. നവംബര്‍ 2ന് അവസാനിക്കുന്ന ഐ.പി.ഒയില്‍ പ്രൈസ് ബാന്‍ഡ് 308-324രൂപയ്ക്കാണ് ഓഹരികൾ ലഭ്യമാകുക. 46 ഓഹരികളടങ്ങുന്നതാണ് ഒരു ലോട്ട്. 14,904 രൂപയാണ് റീറ്റെയ്ൽ നിക്ഷേപകരുടെ കുറഞ്ഞ നിക്ഷേപ തുക. 1,93,752 രൂപയാണ് പരമാവധി നിക്ഷേപ തുക.

സെല്ലോ വേള്‍ഡ് ഐ.പി.ഒ

സെല്ലോ ഗ്രിപ്പര്‍ പേനയുള്‍പ്പെടെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന സെല്ലോ വേള്‍ഡ് കമ്പനിയുടെ ഐ.പി.ഒ ഇന്നലെ ആരംഭിച്ചു. നവംബര്‍ ഒന്ന് വരെയായിരിക്കും 567 കോടി രൂപ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐ.പി.ഒ നടക്കുക. 617-648 രൂപയാണ് പ്രൈസ് ബാന്‍ഡ് തീരുമാനിച്ചിട്ടുള്ളത്. 23 ഓഹരികളോ അതിന്റെ ഗുണിതങ്ങളോ ആയി ഓഹരികള്‍ വാങ്ങാം.14,904 രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക. ഈ ഓഹരികള്‍ നവംബര്‍ 8ന് ക്രെഡിറ്റ് ചെയ്യപ്പെട്ട് നവംബര്‍ 9ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെറു ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 463 കോടി രൂപ ലക്ഷ്യമിട്ട് കൊണ്ട് നടത്തുന്ന ഐ.പി.ഒ നവംബര്‍ മൂന്നിനാണ് നിശ്ചയിച്ചിട്ടുള്ളത്. 57-60 രൂപയാണ് പ്രൈസ് ബാന്‍ഡ്. 250 ഓഹരികള്‍ അടങ്ങുന്നതാണ് ഒരു ലോട്ട്. 15,000 രൂപയാണ് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഒരു ലോട്ട് വാങ്ങാനുള്ള മിനിമം തുക. നവംബര്‍ 16നാണ് ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത്.

SME IPO

വൃന്ദാവന്‍ പ്ലാന്റേഷന്‍

നഴ്‌സറി ബിസിനസ് രംഗത്തുള്ള വൃന്ദാവന്‍ പ്ലാന്റേഷനും ഇന്നാണ് ഐ.പി.ഒ ആരംഭിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് വരെ തുടരുന്ന ഐ.പി.ഒയിലൂടെ 15.29 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. 108 രൂപ പ്രൈസ് ബാന്‍ഡിലാണ് ഓഹരികൾ ലഭ്യമാക്കിയിട്ടുള്ളത്. 1200 ഓഹരികളും അതിന്റെ ഗുണിതങ്ങളുമാണ് റീറ്റെയ്ല്‍ നിക്ഷേപത്തിന്റെ ഉയര്‍ന്ന പരിധി. ഇതില്‍ നിക്ഷേപിക്കാന്‍ കുറഞ്ഞത് 1,29,600 രൂപയെങ്കിലും വേണം.

ട്രാന്‍സ്റ്റീല്‍ സീറ്റിംഗ് ടെക്‌നോളജീസ്

ഫർണിച്ചർ കമ്പനിയായ ട്രാന്‍സ്റ്റീല്‍ സീറ്റിംഗ് ടെക്‌നോളജീസ് ഇന്ന് ഐ.പി.ഒ ആരംഭിച്ചു. പ്രൈസ് ബാന്‍ഡ് 67-70 രൂപയാണ്. പരമാവധി 49.98 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2,000 ഓഹരികളടങ്ങുന്ന ലോട്ടുകളായി നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാം. 1,40,600 രൂപ വേണം റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഒരു ലോട്ട് സ്വന്തമാക്കാന്‍.

മിഷ് ഡിസൈന്‍സ്

ഗാര്മെന്റ് മാർക്കറ്റിങ് കമ്പനിയായ മിഷ് ഡിസൈന്‍സ് ഐ.പി.ഒ ഇന്ന് ആരംഭിച്ചു. നവംബര്‍ രണ്ടിന് അവസാനിക്കുന്ന ഐ.പി.ഒയില്‍ ഓരോ ഓഹരിയും 121 രൂപയ്ക്കാണ് ലഭ്യമായിട്ടുള്ളത്. 2000 ഓഹരികളാണ് മിനിമം ലോട്ട്. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 1,22,000 രൂപയാണ്.

സാര്‍ ടെലിവെഞ്ച്വര്‍

നവംബര്‍ ഒന്നിന് ആംരംഭിക്കുന്ന ഐ.പി.ഒയിലൂടെ 24.75 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഐ.പി.ഒ പ്രൈസ് ബാന്‍ഡ് 52-55 രൂപയാണ്. 2,000 ഓഹരികള്‍ ഉള്‍പ്പെടുന്നതാണ് റീറ്റെയ്ല്‍ നിക്ഷേപകരുടെ ഒരു ലോട്ട്. 1,10,000 ആണ് നിക്ഷേപിക്കാവുന്ന മിനിമം തുക.

ബാബ ഫുഡ് പ്രോസസിംഗ്

ബാബ ഫുഡ് പ്രോസസിംഗ് ലിമിറ്റഡ് നവംബര്‍ മൂന്നിന് തുറക്കുന്ന ഐ.പി.ഒയിലൂടെ 33 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. നവംബര്‍ ഏഴിന് അവസാനിക്കും. 72-76 രൂപയാണ് പ്രൈസ് ബാന്‍ഡ്. മിനിമം ലോട്ട് സൈസ് 1600 ഓഹരികളാണ്. അതായത്, 1,21,600 രൂപയാണ് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാവുന്ന മിനിമം തുക.


Related Articles
Next Story
Videos
Share it