Begin typing your search above and press return to search.
പുതുവർഷത്തിൽ ഇന്ത്യൻ ഓഹരികളിൽ നിന്ന് പ്രതീക്ഷിക്കാവുന്നത് മിതമായ നേട്ടം മാത്രമോ?
മാർച്ചിലെ വൻ തകർച്ചക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ ഓഹരി വിപണികൾ പുതു വർഷത്തിൽ പക്ഷെ മിതമായ ലാഭം മാത്രം നൽകാനാണ് സാധ്യതയെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
2021 വർഷത്തിൽ ഓഹരി വിപണികളെ ബാധിക്കാൻ സാധ്യതയുള്ള സംഭവവികാസങ്ങളിൽ കൊറോണക്ക് ഉള്ള വാക്സിന്റെ പുരോഗതി, എണ്ണ വില, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുടെ നയങ്ങൾ, ഡോളറിന്റെ വില നിലവാരം എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ധനകാര്യ വളർച്ചക്ക് സർക്കാർ സ്വീകരിക്കുന്ന നടപടികൾ, വർധിക്കുന്ന പണപ്പെരുപ്പം, ബഡ്ജറ്റ് നിർദേശങ്ങൾ, കോർപ്പറേറ്റ് ഏർണിങ്സ് എന്നിവ സുപ്രധാനമാകും.

പുതുവർഷത്തിൽ മിതമായ ലാഭം മാത്രമേ കിട്ടാൻ സാധ്യതയുള്ളൂ എന്ന വിലയിരുത്തൽ വിപണി ഇതിനോടകം തന്നെ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ ആണെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ്.
ഇത് കൂടാതെ പല പ്രമുഖ ബ്രോക്കറേജുകളും അഞ്ചു മുതൽ ഏഴ് ശതമാനം വരുമാനം മാത്രമാണ് നിഫ്റ്റി50, സെൻസെക്സ് എന്നിവയിൽ നിന്നും 2021 വര്ഷം പ്രതീക്ഷിക്കുന്നത്. ഏകദേശം 15 ശതമാനം നേട്ടമായിരുന്നു നിഫ്റ്റി50, സെൻസെക്സ് എന്നിവ 2020-ഇൽ നൽകിയത്.
2021 ഒരു ബുള്ളിഷ് മാർക്കറ്റ് ആണെങ്കിൽ നിഫ്റ്റി 50 ഏകദേശം 14,900 എന്ന നിലയിൽ എത്തുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആവറേജ് സെന്റിമെൻറ് ആണ് വിപണി പുലർത്തുന്നതെങ്കിൽ ഈ നില 13,500 എത്തുമെന്ന് അവർ പറയുന്നു. എന്നാൽ എന്തെങ്കിലും സാഹചര്യത്തെ തുടർന്ന് ഒരു തിരിച്ചടി നേരിട്ടാൽ നിഫ്റ്റി 11,600 എത്തുമെന്ന് അവർ കരുതുന്നു.

യൂറോപ്യൻ നഗരങ്ങളിൽ പലയിടത്തും പുതിയ വൈറസിന്റെ വരവോടെ ലോക്ക്ടൗൺ ആയെങ്കിലും, വാക്സിൻ കൊറോണയെ നേരിടാൻ പര്യാപ്തമാകുമെന്നാണ് പലരുടെയും വിലയിരുത്തൽ. ഇതിന്റെ പ്രതിഫലനം പുതുവർഷത്തിൽ വിപണിയിൽ ദൃശ്യമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.
2020 മാർച്ചിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സും നിഫ്റ്റി 50-ഉം 83 ശതമാനം വീതം നേട്ടമാണ് കൈവരിച്ചത്.
മുൻനിര സൂചികകൾക്ക് അനുസൃതമായ ഉയർച്ച മിഡ് ക്യാപ്സ് നേടിയപ്പോൾ, സ്മോൾ ക്യാപ്സ് ഉയർന്നത് ഏകദേശം 102.5 ശതമാനമാണ്.
വിദേശ ഇന്സ്ടിട്യൂഷനെൽ നിക്ഷേപകരുടെ സാന്നിധ്യമാണ് വിപണികളെ ഈ ഉയർന്ന നിലയിലെത്തിച്ചത്. ഈ വര്ഷം അവർ ഇത് വരെ നിക്ഷേപിച്ചത് ഏകദേശം 1.66 ട്രില്യൺ രൂപയാണ്.

ലോകമെമ്പാടും വളരെ കുറഞ്ഞ പലിശ നിരക്ക് നിലനിൽക്കുന്നിടത്തോളം കാലം വിദേശ നിക്ഷേപം ഇന്ത്യ പോലെയുള്ള എമേർജിങ് മാർക്കറ്റുകളിൽ എത്തുന്നത് തുടരുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
വിപണിയെ 2021-ൽ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം കോര്പറേറ്റുകൾ നേടുന്ന വരുമാനം ആയിരിക്കും.
സോഫ്റ്റ്വെയർ സേവനങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ടെലികോം, സിമൻറ്, സ്വകാര്യ ബാങ്ക് എന്നി മേഖലകൾ പുതിയ വർഷത്തിലും നല്ല പ്രകടനം കാഴ്ചവെക്കാനുള്ള സാധ്യതകളാണ് ചില വിദഗ്ധർ മുന്നോട്ട് വെക്കുന്നത്.

എന്നാൽ പണപ്പെരുപ്പവും എണ്ണ വിലയിലെ വർധനവും ഇന്ത്യൻ വിപണി നേരിടുന്ന പ്രധാന ആശങ്കകളാണ്. ഏപ്രിൽ 2020-ൽ വെറും 17 ഡോളർ വില ഉണ്ടായിരുന്ന ബ്രെന്റ് ക്രൂഡ് ഇപ്പോൾ 195 ശതമാനം വില വർധിച്ചു 51.2 ഡോളർ എന്ന നിലയിലെത്തി. ഇതിൽ ഒരു 10 ഡോളർ വില വർദ്ധനവ് പോലും പണപ്പെരുപ്പത്തെയും ഇന്ത്യയുടെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. എണ്ണ വില കൂടാതെ മെറ്റൽസിന്റെയും പച്ചക്കറികളുടെയും വിലയും വർധിക്കുകയാണ്. ഇതെല്ലം ഭാവിയിൽ സാമ്പത്തിക വളർച്ചയിൽ പ്രതികൂലമായി ബാധിക്കാവുന്ന ഘടകങ്ങളാണെന്ന് അവർ കൂട്ടിച്ചേർത്തു.
Next Story
Videos