ജുന്‍ജുന്‍വാലയും പൊറിഞ്ചുവെളിയത്തുമടക്കം ഓഹരിവിപണിയിലെ പുലികള്‍ നിക്ഷേപം നടത്തിയ 13 ഓഹരികള്‍

ഇന്ത്യയിലെ മുന്‍നിര നിക്ഷേപകരായ രാകേഷ് ജുന്‍ജുന്‍വാല, ഭാര്യ രേഖ ജുന്‍ജുന്‍വാല, ആശിഷ് കചോലിയ, ഡോളി ഖന്ന, പൊറിഞ്ചു വെളിയത്ത്, സുനില്‍ സിംഘാനിയയുടെ അബാക്കസ് ഫണ്ട്, മുകുള്‍ അഗര്‍വാള്‍ എന്നിവര്‍ 2021 മാര്‍ച്ച് അവസാനിച്ച പാദത്തില്‍ 13 ഓഹരികളില്‍ പുതുതായി നിക്ഷേപം നടത്തിയതായി ട്രെന്‍ഡ് ലൈന്‍ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട്. ഫാര്‍മ അഗ്രോ കെമിക്കല്‍ വ്യവസായ മേഖലയിലെ പ്രധാനികളായ ജുബിലന്റ് ഇന്‍ഗ്രേവിയ എന്ന ഓഹരിയില്‍ ജുന്‍ജുന്‍വാലയും ഭാര്യ രേഖയും നിക്ഷേപം നടത്തിതായാണ് ട്രെന്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്.

കമ്പനിയുടെ പുന: സംഘടന ഈ അടുത്തായിരുന്നു. പുന സംഘടനയില്‍, ജൂബിലന്റ് ലൈഫ് സയന്‍സസ് എന്ന കമ്പനി അതിന്റെ എല്ലാ ലൈഫ് സയന്‍സസ് ബിസിനസിനെയും അതിന്റെ പുതിയ അനുബന്ധ സ്ഥാപനമായ ജൂബിലന്റ് ഇന്‍ഗ്രേവിയയിലേക്ക് മാറ്റി. ഒപ്പം ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിനെ പ്രത്യേക ഘടകമായി നിലനിര്‍ത്തി. പിന്നീട് ജൂബിലന്റ് ലൈഫ് സയന്‍സസിന്റെ പേര് ജൂബിലന്റ് ഫാര്‍മോവ എന്ന് പുനര്‍നാമകരണം ചെയ്തു. ട്രെന്‍ഡ്ലൈന്‍ ഡോട്ട് കോമിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് പാദത്തിന്റെ അവസാനത്തില്‍ അദ്ദേഹവും ഭാര്യയും കമ്പനിയില്‍ 6.29 ശതമാനം ഓഹരി കൈവശം വച്ചിട്ടുണ്ട്. കമ്പനിയുടെ അഴിച്ച് പണി കഴിഞ്ഞാണ് ഇവര്‍ നിക്ഷേപം നടത്തിയത്. കഴിഞ്ഞ ദിവസം ലുപിന്‍ എന്ന ഫാര്‍മ കമ്പനിയിലെ ജുന്‍ജുന്ഡവാലയുടെ നിക്ഷേപവും ചര്‍ച്ചയായിരുന്നു.
കേരളത്തില്‍ നിന്നുള്ള പ്രശസ്ത ഫണ്ട് മാനേജരും ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യയുടെ ഉടമയുമായ പൊറിഞ്ചു വെളിയത്ത് 1.15 ശതമാനം പുതിയ ഓഹരികള്‍ ഡാന്‍ലോ ടെക്‌നോളജീസ് ഇന്ത്യയില്‍ വാങ്ങിയതായും ട്രെന്‍ഡ് ലൈന്‍ പറയുന്നു. ഓട്ടോമോട്ടീവ്, എയ്റോസ്പേസ് വ്യവസായങ്ങള്‍ക്ക് സാങ്കേതികവിദ്യയും സേവനങ്ങളും നല്‍കുന്ന ആഗോള മുന്‍നിര വിതരണക്കാരാണ് ഈ കമ്പനി.
പ്രശസ്തര്‍ നിക്ഷേപം നടത്തിയ ഓഹരികള്‍ പരിശോധിക്കാം(ട്രെന്‍ഡ് ലൈന്‍ പ്രസിദ്ധപ്പെടുത്തിയത്)


(ലേഖനം മണി ടണ്‍ട്രോളില്‍ പ്രസിദ്ധപ്പെടുത്തിയ ട്രെന്‍ഡ് ലൈന്‍ ഉടമസ്ഥതയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കിയത്.)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it