ജുന്‍ജുന്‍വാല നിക്ഷേപകരോട് പറഞ്ഞുവെച്ച 10 കാര്യങ്ങള്‍

ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെട്ടിരുന്ന പ്രമുഖ നിക്ഷേപകനും വ്യവസായിയുമായി രാകേഷ് ജുന്‍ജുന്‍വാല കഴിഞ്ഞദിവസമാണ് അന്തരിച്ചത്. ആകസ്മികമായുള്ള അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഈ രംഗത്തുള്ളവരെ ഏറെ വേദനിപ്പിക്കുകയും ചെയ്തിരുന്നു. വെറും 5000 രൂപയില്‍നിന്ന് തുടങ്ങിയ നിക്ഷേപം 40,000 കോടി രൂപയാക്കി മാറ്റിയ ജുന്‍ജുന്‍വാലയുടെ ജീവിതകഥ തന്നെയാണ് അദ്ദേഹത്തെ നിക്ഷേപകരുടെ പ്രിയങ്കരനാക്കിയതും. എന്നിരുന്നാലും ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ നിക്ഷേപലോകത്തിന് എക്കാലത്തും പ്രസക്തമാണ്. അവയില്‍ ചിലത് ഇതാ.

1. വിപണിയെ ബഹുമാനിക്കുക. തുറന്ന മനസുണ്ടായിരിക്കുക. എന്ത് വാങ്ങണമെന്ന് അറിയുക. എപ്പോഴാണ് നഷ്ടം സംഭവിക്കുകയെന്ന് അറിയുക. ഉത്തരവാദിത്തമുള്ളവരായിരിക്കുക
2. തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും കനത്ത നഷ്ടത്തിന് കാരണമാകുന്നു. ഏതെങ്കിലും സ്റ്റോക്കില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് സമയമെടുത്ത് ചിന്തിക്കുക
3. ട്രെന്‍ഡ് മുന്‍കൂട്ടി കാണുകയും അതില്‍ നിന്ന് പ്രയോജനം നേടുകയും ചെയ്യുക. ട്രേഡര്‍മാര്‍ മനുഷ്യ സ്വഭാവത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കണം.
4. ഒരിക്കലും യുക്തിരഹിതമായ മൂല്യനിര്‍ണയത്തില്‍ നിക്ഷേപിക്കരുത്.
5. ട്രേഡിംഗ് നിങ്ങളെ എപ്പോഴും സ്വന്തം കാലില്‍ നിര്‍ത്തുന്നു, അത് നിങ്ങളെ ജാഗ്രതയോടെ നിലനിര്‍ത്തുന്നു. ഞാന്‍ ട്രേഡിംഗ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതിന്റെ ഒരു കാരണം ഇതാണ്
6. ഓഹരി വിപണിയില്‍ നഷ്ടമുണ്ടാക്കാനുള്ള ഉറപ്പായ മാര്‍ഗമാണ് വൈകാരിക നിക്ഷേപം
7. നഷ്ടം താങ്ങാനുള്ള കഴിവില്ലെങ്കില്‍ നിങ്ങള്‍ക്ക് ഓഹരി വിപണിയില്‍ ലാഭമുണ്ടാക്കാന്‍ കഴിയില്ല
8. മറ്റുള്ളവര്‍ വില്‍ക്കുമ്പോള്‍ വാങ്ങുക, മറ്റുള്ളവര്‍ വാങ്ങുമ്പോള്‍ വില്‍ക്കുക
9. ശക്തമായ മാനേജ്‌മെന്റും കോംപറ്റേറ്റീവ് മാനേജ്‌മെന്റുമുള്ള കമ്പനികളില്‍ നിക്ഷേപിക്കുക
10. അവസരങ്ങള്‍ സാങ്കേതികവിദ്യ, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡുകള്‍, മൂല്യ സംരക്ഷണം, മൂലധനം തുടങ്ങിയവയിലൂടെ വരാം. നിങ്ങള്‍ക്ക് അവ കണ്ടെത്താനാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it