ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഈ രണ്ട് ഓഹരികള്‍ കറുത്തകുതിരകളെന്ന് വിദഗ്ധര്‍

ഇന്ത്യന്‍ ഓഹരി വിപണിയിലെ വാരന്‍ ബഫറ്റ് രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്നുമുള്ള രണ്ട് ഓഹരികള്‍ അവയുടെ വളര്‍ച്ചാ സ്‌കെയിലില്‍ നേട്ടവുമായി മുന്നേറുകയാണ്. ഈ വളര്‍ച്ച ചൂണ്ടിക്കാട്ടി വിദഗ്ധര്‍ പറയുന്നു, നിക്ഷേപകര്‍ക്ക് കടന്നുവരാം, ഈ സ്റ്റോക്കുകള്‍ തെരഞ്ഞെടുക്കാം.

ടൈറ്റന്‍
വാച്ചുകളും പെര്‍ഫ്യൂമുകളും ഉള്‍പ്പെടെ ലൈഫ്‌സ്റ്റൈല്‍ ഗുഡ്‌സ് വിപണിയിലെത്തിക്കുന്ന ടൈറ്റന്‍ ജുന്‍ജുന്‍വാലയുടെ മൊത്ത ആസ്തിയിലേക്ക് കഴിഞ്ഞ ഒരു മാസം നല്‍കിയത് 18 ശതമാനം നേട്ടമാണ്. ഈ ലൈഫ് സ്‌റ്റൈല്‍ സ്റ്റോക്ക് 1455.85 രൂപയില്‍ നിന്നും 1729.50 രൂപയായി ഉയര്‍ന്നതിനാല്‍ ടൈറ്റന്‍ കമ്പനി ഓഹരികളിലെ രാകേഷ് ജുന്‍ജുന്‍വാലയുടെ മൊത്തം മൂല്യവും ഉയര്‍ന്നു. രാജ്യത്ത് അണ്‍ലോക്ക് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതോട് കൂടി ഈ സ്‌റ്റോക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. മറ്റൊന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ആണ്.
ക്രിസില്‍
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ക്രിസില്‍ അനലിറ്റിക്കല്‍ കമ്പനിയില്‍ 2.90 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുള്ളത്. ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്ക് കമ്പനിയുടെ മൊത്തം ഓഹരികളില്‍ 2.57 ശതമാനവും ഉണ്ട്.എന്‍എസ്ഇയില്‍ ഈ സ്റ്റോക്ക് 2050.75 രൂപയില്‍ നിന്നും 2382.50 രൂപയിലേക്ക് ഉയര്‍ന്നു. അവസാന അഞ്ച് സെഷനുകള്‍ പരിശോധിച്ചാല്‍ 16.18 ശതമാനം ഉയര്‍ന്ന ഈ ഓഹരി ഇനിയും മെച്ചപ്പെടുമെന്നും ചില ഓഹരിവിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.
(രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയെ അധികരിച്ച് തയ്യാറാക്കിയത്. ഓഹരി വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് നിക്ഷേപിക്കുക.)


Related Articles
Next Story
Videos
Share it