200 രൂപ കടന്ന് മുന്നേറ്റത്തില്‍ ജുന്‍ജുന്‍വാലയുടെ ഈ ഓഹരി

ഭൗമ രാഷ്ട്രീയ അസ്ഥിരതകള്‍ക്കിയില്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞെങ്കിലും ഇതൊരു അവസരമായാണ് പല നിക്ഷേപകരും കാണുന്നത്. ഓഹരി വിപണിയിലെ ഉലച്ചിലേല്‍ക്കാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജുന്‍ജുന്‍വാല പോര്‍ട്ട് ഫോളിയോയിലെ ഹോസ്പിറ്റാലിറ്റി ഓഹരിയാണ് ഇപ്പോള്‍ ബ്രെയ്ക്ക് ഔട്ട് നടത്തിയ ചില ഹ്രസ്വകാല നിക്ഷേപ ഓപ്ഷനുകളിലൊന്ന്.

ദേശീയ തലത്തിലുള്ള വിപണി നിരീക്ഷകര്‍ ഇതിനെ നിക്ഷേപ അവസരമായാണ് ചൂണ്ടിക്കാട്ടുന്നത്. കോവിഡിന് ശേഷമുള്ള ലോക്ഡൗണ്‍ നീക്കം ചെയ്തത് മുതലാണ് ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരികള്‍ കരകയറിത്തുടങ്ങിയതാണ്.

നിലവിലെ ക്ലോസിംഗ് അടിസ്ഥാനത്തില്‍ 201 രൂപയില്‍ ആണ് സ്‌റ്റോക്ക് നില്‍ക്കുന്നത്. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ രാകേഷ് ജുന്‍ജുന്‍വാല സ്റ്റോക്ക് 280ല്‍ തട്ടി നിന്നേക്കും. എന്നാല്‍ ഹ്രസ്വകാലത്തില്‍ തന്നെ 350 രൂപ വരെ കടന്നേക്കാനും സാധ്യത കാണുന്നു.

താജ് ഹോട്ടലുകളുടെ ശൃംഖലകളായ വിവാന്റ ബൈ താജ്, താജ് ഗേറ്റ്വേ എന്നിവ നടത്തുന്ന TheIndian Hotels Company Limited (IHCL) കമ്പനി ഓഹരി വിശദാംശങ്ങള്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 1,42,87,765 ഇന്ത്യന്‍ ഹോട്ടല്‍ ഓഹരികള്‍ (1.08 ശതമാനം)ഓഹരികള്‍ ഉണ്ട്. ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്ക് ഈ കമ്പനിയില്‍ 1,42,79,200 ഓഹരികള്‍ (1.08 ശതമാനം)ഉണ്ട്. ആകെ ഈ മുന്‍നിര ടാറ്റ ഗ്രൂപ്പ് കമ്പനിയില്‍ ജുന്‍ജുന്‍വാല കമ്പനിക്ക് 2.16 ശതമാനം ഓഹരികളാണുള്ളത്.

(ഇത് ധനം ഓഹരി നിർദേശമല്ല, ദേശീയ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it