ഈ സ്‌മോള്‍ക്യാപ് കമ്പനിയില്‍ നിക്ഷേപം നടത്താനൊരുങ്ങി ജുന്‍ജുന്‍വാല ; ഓഹരി ഉയര്‍ന്നത് 86 ശതമാനം

ഇന്ത്യന്‍ ഓഹരി വിപണിയിലെ ട്രെന്‍ഡിംഗ് ഓഹരികളില്‍ പലതും കൈവശമാക്കിയിരിക്കുന്ന ഏയ്‌സ് നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ ഓഹരി താല്‍പര്യങ്ങള്‍ പുറത്ത്. സ്‌മോള്‍ ക്യാപ് ഫണ്ടായ രാഘവ് പ്രൊഡക്റ്റിവിറ്റി എന്‍ഹാന്‍സേഴ്‌സ് ആണ് ഇന്ത്യയുടെ വാരന്‍ ബഫറ്റ് നിക്ഷേപിക്കാനൊരുങ്ങുന്ന ഓഹരി.

ഇക്കഴിഞ്ഞ 16-17 ദിവസമായി 86 ശതമാനത്തോളം ഉയര്‍ന്ന സ്‌റ്റോക്ക് ഇന്ന് 960 രൂപയ്ക്കാണ് ട്രേഡിംഗ് നടക്കുന്നത്. എസ് & പി ബിഎസ്ഇ സെന്‍സെക്‌സിലെ 10.4 ശതമാനം നേട്ടത്തില്‍ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍, 222 ശതമാനം വര്‍ധനവാണ് പ്രകടമാക്കിയത്.
രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 30.90 കോടി രൂപയുടെ ആറ് ലക്ഷം അണ്‍ സെക്വേഡ് കംപല്‍സറിലി കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (സിസിഡി) നല്‍കാന്‍ കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കിയതായി 2021 ആഗസ്റ്റ് 1 ന് രാഘവ് പ്രൊഡക്റ്റിവിറ്റി എന്‍ഹാന്‍സേഴ്‌സ് ഒരു ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞിരുന്നു.
സ്റ്റീല്‍ നിര്‍മാണ രംഗത്തെ ഒഴിവാക്കാനാകാത്ത ഘടകമായ റാമ്മിംഗ് മാസ്സിന്റെ നിര്‍മാതാക്കളാണ് ഇവര്‍. ഉയര്‍ന്ന ഇറക്കുമതി ചെലവും ലഭ്യതക്കുറവും കണക്കിലെടുത്ത് ഈ മേഖലയിലെ മുന്‍നിരക്കാരാകാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.


Related Articles
Next Story
Videos
Share it