അവകാശ ഓഹരികള്‍ ഇറക്കി മൂലധന സമാഹരണത്തിന് ജെ.എം.ജെ ഫിന്‍ടെക്‌ ഒരുങ്ങുന്നു

ജൂലൈ 11 ആണ് റെക്കോഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്
JMJ Fintech logo
Published on

മൂലധന സമാഹരണത്തിന്റെ ഭാഗമായി അവകാശ ഓഹരികളിറക്കാന്‍ (Rights Issue) ജെ.എം.ജെ ഫിന്‍ടെക്. 2.56 കോടി അവകാശ ഓഹരികള്‍ വഴി 26.88 കോടി രൂപയാണ് സമാഹരിക്കുക. ഒരു ഇക്വിറ്റി ഓഹരിക്ക് രണ്ട് ഓഹരികള്‍ എന്ന അനുപാതത്തിലായിരിക്കും ഓഹരികള്‍ അനുവദിക്കുക. 2025 ജൂലൈ 11 ആണ് റെക്കോഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. അതായത് ഈ തീയതില്‍ ഓഹരി കൈവശം വച്ചിരിക്കുന്നവര്‍ക്ക് റൈറ്റ്‌സ് ഇഷ്യുവിനുള്ള അര്‍ഹത ലഭിക്കും.

ഓഹരി ഒന്നിന് 10.50 രൂപ പ്രകാരമാണ് ഓഹരി അനുവദിക്കുക. അതായത് 10 രൂപ മുഖവിലയില്‍ നിന്ന് 50 പൈസ കൂടുതല്‍. ആപ്ലിക്കേഷന്‍ മണിയായി ഓഹരി ഒന്നിന് 3.15 രൂപ ഈടാക്കും. ജൂലൈ 18 ന് ആരംഭിക്കുന്ന ഇഷ്യു ഓഗസ്റ്റ് 16നാണ് അവസാനിക്കുക.

എന്താണ് റൈറ്റ്‌സ് ഇഷ്യു?

ഒരു ലിസ്റ്റഡ് കമ്പനി നിലവിലെ ഓഹരിയുടമകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അധിക ഓഹരികള്‍ വാങ്ങാന്‍ അവസരം നല്‍കുന്നതാണ് റൈറ്റ്‌സ് ഇഷ്യു. നിലവിലെ ഓഹരിക്ക് ആനുപാതികമായാവും അധിക ഓഹരികള്‍ അനുവദിക്കുക. കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനൊപ്പം ഓഹരിയുടമകള്‍ക്ക് അവരുടെ ഓഹരി വിഹിതം ഉയര്‍ത്താനും ഇത് സഹായിക്കുന്നു. വിശദ വിവരങ്ങള്‍ക്ക്: https://jmjfintechltd.com/right-issue/

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com