₹1,800 കോടിയുടെ ഐപിഒയുമായി ജൂണിപ്പര്‍ ഗ്രീന്‍ എനര്‍ജി; വിശദാംശങ്ങള്‍ അറിയാം

വിവിധ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ദീര്‍ഘകാല വൈദ്യുതി വിതരണ കരാറുകള്‍ കമ്പനിക്കുണ്ട്.
₹1,800 കോടിയുടെ ഐപിഒയുമായി ജൂണിപ്പര്‍ ഗ്രീന്‍ എനര്‍ജി; വിശദാംശങ്ങള്‍ അറിയാം
Published on

പുനരുപയോഗ ഊര്‍ജ മേഖലയിലെ (Renewable energy) പ്രമുഖ കമ്പനികളിലൊന്നായ ജൂണിപ്പര്‍ ഗ്രീന്‍ എനര്‍ജി (Juniper Green Energy) 1,800 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO) ഒരുങ്ങുന്നു. ജൂലൈ 30ന് ആരംഭിക്കുന്ന ഐപിഒ ഓഗസ്റ്റ് മൂന്നു വരെയാണ്. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡ്ഡിംഗ് ജൂലൈ 29ന് നടക്കും.

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂണിപ്പര്‍ ഗ്രീന്‍ എനര്‍ജി, ഇന്ത്യയിലുടനീളം സോളാര്‍, വിന്‍ഡ്, ഹൈബ്രിഡ്, ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതികള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന കമ്പനിയാണ്.

ഓഫര്‍ ഫോര്‍ സെയില്‍ ഇല്ല

ഐപിഒയിലൂടെ പൂര്‍ണമായും പുതിയ ഓഹരികള്‍ വില്പന മാത്രമാണുള്ളത്. നിലവിലെ പ്രൊമോട്ടര്‍മാരോ നിക്ഷേപകരോ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.

കമ്പനി ആദ്യം സെബിക്ക് സമര്‍പ്പിച്ച കരട് രേഖ (DRHP) പ്രകാരം 3,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പിന്നീട് ഇത് 1,800 കോടി രൂപയായി കുറയ്ക്കുകയായിരുന്നു.

ഐ.പി.ഒ വഴി ലഭിക്കുന്ന തുക ജൂണിപ്പര്‍ ഗ്രീന്‍ ഗാമ വണ്‍, ജൂണിപ്പര്‍ ഗ്രീന്‍ കൈറ്റ്, ജൂണിപ്പര്‍ ഗ്രീന്‍ പവര്‍ ഫൈവ് എന്നീ ഉപകമ്പനികളുടെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായുമാകും ഉപയോഗിക്കുക.

ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജ മേഖലയിലെ പ്രമുഖരാണ് ജൂണിപ്പര്‍ ഗ്രീന്‍ എനര്‍ജി. സിംഗപ്പൂര്‍ ആസ്ഥനമായുള്ള ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പായ എ.ടി ക്യാപിറ്റലിന്റെ (AT Capital Group) നിക്ഷേപ പിന്തുണയും കമ്പനിക്കുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ദീര്‍ഘകാല വൈദ്യുതി വിതരണ കരാറുകള്‍ കമ്പനിക്കുണ്ട്.

Juniper Green Energy will launch its ₹1,800 crore IPO on July 30, with the proceeds earmarked mainly for debt repayment by its subsidiaries

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com