കല്യാൺ ജുവലേഴ്‌സിന് വൻ വളർച്ചാ പ്രതീക്ഷ: ഓഹരിവില മുന്നോട്ട്; ലക്ഷ്യവില 900 രൂപയായി ഉയർത്തി യുബിഎസ്

മാനേജ്മെന്റിന്റെ ശക്തമായ വളര്‍ച്ചാ സൂചനകളെയും രണ്ടാം പകുതിയിലെ 10% സെയിം-സ്റ്റോര്‍ ഗ്രോത്ത് പ്രതീക്ഷയെയും തുടര്‍ന്ന് യുബിഎസ് കല്യാണ്‍ ജുവലേഴ്സിന് ‘ബൈ’ നിലനിര്‍ത്തി ലക്ഷ്യവില 900 രൂപയായി ഉയര്‍ത്തി
കല്യാൺ ജുവലേഴ്‌സിന് വൻ വളർച്ചാ പ്രതീക്ഷ: ഓഹരിവില മുന്നോട്ട്; ലക്ഷ്യവില 900 രൂപയായി ഉയർത്തി യുബിഎസ്
Published on: 

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ (H2) ശക്തമായ വളര്‍ച്ച കൈവരിക്കാനാകുമെന്ന മാനേജ്മെന്റിന്റെ ശുഭാപ്തിവിശ്വാസത്തെത്തുടര്‍ന്ന് കല്യാണ്‍ ജുവലേഴ്സ് ഇന്ത്യാ ലിമിറ്റഡിന്റെ ഓഹരികളില്‍ മുന്നേറ്റം. മാനേജ്മെന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്‍നിര ആഗോള ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് (UBS) കമ്പനിക്ക് 'ബൈ' (Buy) റേറ്റിംഗ് നിലനിര്‍ത്തുകയും ലക്ഷ്യവില (Target Price) 900 രൂപയായി നിശ്ചയിക്കുകയും ചെയ്തു. മുന്‍ സെഷനിലെ ക്ലോസിംഗ് വിലയില്‍ നിന്ന് ഏകദേശം 60 ശതമാനം ഉയര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ചത്തെ വ്യാപാരത്തിന്റെ തുടക്കത്തില്‍ കമ്പനിയുടെ ഓഹരിവില 2.66 ശതമാനം വരെ വര്‍ധിച്ച് 579 രൂപയിലെത്തി മിഡ്ക്യാപ് വിഭാഗത്തിലെ മികച്ച നേട്ടക്കാരിലൊന്നായി മാറി. ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍ വ്യാപാരം തുടരുമ്പോഴാണ് കല്യാണ്‍ ജുവലേഴ്സ് മുന്നേറ്റം രേഖപ്പെടുത്തിയത്.

വളര്‍ച്ചാ സൂചനകളും ബ്രോക്കറേജ് വിലയിരുത്തലും

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം മുതല്‍ നാലാം പാദം വരെയുള്ള കാലയളവില്‍ 10 ശതമാനം സെയിം-സ്റ്റോര്‍ ഗ്രോത്ത് (SSG) കൈവരിക്കാന്‍ സാധിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു. ഉയര്‍ന്ന സ്വര്‍ണവില ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെയും ടിക്കറ്റ് സൈസിനെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നതെങ്കിലും, പുതിയ ഷോറൂമുകള്‍ തുറന്നുകൊണ്ടുള്ള വിപുലീകരണം കമ്പനി ശക്തമായി തുടരും.

കമ്പനിയുടെ ഗോള്‍ഡ് സേവിംഗ്‌സ് സ്‌കീമുകള്‍ മികച്ച വോളിയം ഉറപ്പുനല്‍കുന്നുണ്ട്. സ്വര്‍ണം മാറ്റിയെടുക്കല്‍ (Gold Exchange) ഉയര്‍ന്ന തോതില്‍ തുടരുമെങ്കിലും മാര്‍ജിന്‍ കൃത്യമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്.

ടൈറ്റന്റെ ശൃംഖലാ മാതൃക പിന്തുടരുമ്പോഴും ഹൈപ്പര്‍-ലോക്കല്‍ സമീപനത്തിലൂടെ കല്യാണ്‍ വേറിട്ടുനില്‍ക്കുന്നുവെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വരുമാനത്തില്‍ 23 ശതമാനം സിഎജിആര്‍ (CAGR) വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മുന്‍നിര എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരിവില ഇപ്പോഴും 45 ശതമാനത്തോളം ഡിസ്‌കൗണ്ടിലാണ് വ്യാപാരം നടക്കുന്നത്.

പാദവാര്‍ഷിക സാമ്പത്തിക പ്രകടനം

ഓഗസ്റ്റില്‍ പുറത്തുവിട്ട ഒന്നാം പാദ കണക്കുകള്‍ പ്രകാരം കല്യാണ്‍ ജുവലേഴ്സിന്റെ അറ്റാദായം 32 ശതമാനം വര്‍ധിച്ച് 348.7 കോടി രൂപയിലെത്തിയിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 264.1 കോടിയായിരുന്നു. പ്രവര്‍ത്തന വരുമാനം 45.7 ശതമാനം ഉയര്‍ന്ന് 10,588.9 കോടി രൂപയായി. എബിറ്റ (EBITDA) 24.5 ശതമാനം വര്‍ധിച്ച് 632.5 കോടി രൂപയായെങ്കിലും മാര്‍ജിന്‍ 7 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി നേരിയ കുറവ് രേഖപ്പെടുത്തി.

കമ്പനിയെ നിരീക്ഷിക്കുന്ന 10 അനലിസ്റ്റുകളില്‍ ഒന്‍പത് പേരും 'ബൈ' റേറ്റിംഗ് നല്‍കിയിട്ടുള്ളപ്പോള്‍ ഒരാള്‍ 'ഹോള്‍ഡ്' റേറ്റിംഗാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും, കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50 ശതമാനത്തിലധികവും ഈ വര്‍ഷം ഇതുവരെ (YTD) 16 ശതമാനത്തിലധികവും നേട്ടം നല്‍കാന്‍ കല്യാണ്‍ ജുവലേഴ്സിന് സാധിച്ചിട്ടുണ്ട്.

Global brokerage UBS maintains 'Buy' rating on Kalyan Jewellers with a 60% upside target following strong growth projections.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com