മ്യൂച്വല്‍ ഫണ്ട് ബിസിനസിലും ചുവടുറപ്പിക്കാന്‍ സിറോധ

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി ബ്രോക്കറായ സിറോധ മ്യൂച്വല്‍ ഫണ്ട് ബിസിനസിലേക്ക് കടക്കുന്നു. ധനകാര്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ സ്മാള്‍ കേസുമായി സഹകരിച്ചാണ് പുതിയ സംരംഭം തുടങ്ങുന്നത്.

തുടക്കം പാസീവ് മ്യൂച്വല്‍ ഫണ്ടുകളില്‍

നിക്ഷേപകര്‍ക്ക് ചെലവ് കുറഞ്ഞ പാസ്സീവ് മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സിറോധയുടെ സ്ഥാപകന്‍ നിതിന്‍ കാമത്തിന് 'സ്മാള്‍ കേസില്‍' നിക്ഷേപമുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി വിവിധ നിക്ഷേപക പദ്ധതികള്‍ വികസിപ്പിച്ചുള്ള സ്മാള്‍ കേസിന്റെ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്താമെന്ന ലക്ഷ്യത്തോടൊണ് പങ്കാളിത്ത ബിസിനസിലേക്ക് കടക്കുന്നതെന്ന് നിതിന്‍ കാമത്ത് അറിയിച്ചു.

2021 ല്‍ മ്യൂച്വല്‍ ഫണ്ട് ആരംഭിക്കാന്‍ തത്വത്തില്‍ സെബിയുടെ അംഗീകാരം സിറോധക്ക് ലഭിച്ചിരുന്നു. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ തുടങ്ങുന്നതോടെ പുതിയ തലമുറ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിറോധ.

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിനു പിന്നില്‍

ഐ.ഐ.ടി ബിരുദധാരികളായ വസന്ത് കാമത്ത്, അനുഗ്രഹ് ശ്രീവാസ്തവ, രോഹന്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് 2016 ല്‍ ആരംഭിച്ചതാണ്് ഫിന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പായ സ്മാള്‍ കേസ്. ചില്ലറ നിക്ഷേപകര്‍ക്ക് പോര്‍ട്ടഫോളിയോ നിക്ഷേപങ്ങളിലും എക്‌സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും നിക്ഷേപിക്കാനുള്ള സംവിധാനവുംം സ്മാള്‍ കേസ് ഒരുക്കുന്നുണ്ട്.

നിലവിലെ മ്യൂച്വല്‍ഫണ്ട് നിക്ഷേപം

ഇന്ത്യയില്‍ 40 മ്യൂച്വല്‍ ഫണ്ടുകളിലായി മൊത്തം 40 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ട്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 391 ശതമാനം വളര്‍ച്ചയുണ്ടായി. മൊത്തം മ്യൂച്വല്‍ ഫണ്ട് ഫോളിയോകളുടെ എണ്ണം 14.42 കോടിയാണ്.

Related Articles
Next Story
Videos
Share it