

കരുത്തുറ്റ പ്രകടനത്തോടെയായിരുന്നു ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയത്. പക്ഷേ ബ്ലു ചിപ് ഓഹരികളായ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ് എന്നിവയുടെ വില താഴേയ്ക്ക് പോയപ്പോള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 25 പോയ്ന്റ് (0.07 ശതമാനം) താഴ്ന്ന് 37,663ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11,102ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 19 എണ്ണവും നേട്ടമുണ്ടാക്കിയപ്പോള്‍ 11 എണ്ണത്തില്‍ ഇടിവ് പ്രകടമായി.
സെക്ടറുകള്‍ എടുത്താല്‍ ഇന്ന് നിഫ്റ്റി മെറ്റര്‍ സെക്ടറാണ് കാര്യമായ നേട്ടമുണ്ടാക്കിയത്.
ആഗോള വിപണികള്‍ എടുത്താല്‍ കമ്പനികളുടെ പോസിറ്റീവ് ഫലങ്ങളുടെ പിന്‍ബലത്തില്‍ യൂറോപ്യന്‍ സ്റ്റോക്കുകള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തി.
പതിനഞ്ചോളം കേരള കമ്പനികള്‍ ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ് ഓഹരികളില്‍ ധനലക്ഷ്മി ബാങ്കിന്റെ ഓഹരി ഒഴികെ മറ്റെല്ലാം ബാങ്കിംഗ് ഓഹരികളും ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നുശതമാനത്തിലേറെ ഉയര്‍ന്ന് 40.45 രൂപയിലെത്തി.
എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഒഴികെ മറ്റ് രണ്ട് കമ്പനികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine