Top

പത്തു ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം വിപണിയില്‍ ഇടിവ്

പത്തു ദിവസത്തെ തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്‌സ് 263.72 പോയ്ന്റ് ഇടിഞ്ഞ്് 48174.06 പോയ്ന്റിലും നിഫ്റ്റി 53.20 പോയ്ന്റ് ഇടിഞ്ഞ് 14,146.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1494 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1543 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 128 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഏഷ്യന്‍ വിപണി ദുര്‍ബലമായതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി. അതേസമയം ബാങ്കിംഗ് ഓഹരികള്‍ താരതമ്യേന മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്.
ഐറ്റിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, എച്ച് യു എല്‍ തുടങ്ങിയ ഓഹരിവില ഇടിഞ്ഞപ്പോള്‍ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ശ്രീ സിമന്റ്‌സ്, ഗെയ്ല്‍, ഹിന്‍ഡാല്‍കോ, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കുകയും ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

കേരള ഓഹരികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 13 കമ്പനികള്‍ക്ക് വിപണിയില്‍ കാലിടറി.
5.61 ശതമാനം നേട്ടവുമായി എവിറ്റി നാച്വറല്‍ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നിലുണ്ട്. 2.80 രൂപ വര്‍ധിച്ച് ഓഹരി വില 52.70 ലെത്തി. ഇന്‍ഡിട്രേഡ് (5.47 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ( 5.11 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ( 4.96 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.51 ശതമാനം), കൊച്ചിന്‍ പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (3.25 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
അതേസമയം റബ്ഫില ഇന്റര്‍നാഷണലിന്റെ ഓഹരി വിലയില്‍ 4.18 ശതമാനം ഇടിവാണ് ഇന്നുണ്ടായത്. നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ ഹാരിസണ്‍സ് മലയാളം, എഫ്എസിടി, കെഎസ്ഇ, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ എന്നിവ ഉള്‍പ്പെടുന്നു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it